'ഇപ്പോൾ യാതൊരു വിധത്തിലുള്ള ബന്ധവുമില്ല... ജോജു എന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തു, അറിഞ്ഞുകൊണ്ടുള്ള പണിയിൽ വീണു'

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നതും ചർച്ചയായതുമായ ഒരു വിഷയമായിരുന്നു പണി സിനിമയെ കുറിച്ചുള്ള റിവ്യു പങ്കുവെച്ച നിരൂപകനെ സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം. കോടികൾ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ തന്നെ നേരിൽ കാണണമെന്നും മുന്നിൽ വന്ന് നിൽക്കാൻ ധൈര്യം ഉണ്ടോയെന്നും ജോജു ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവർ ആദർശ് എച്ച്എസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

പണി സിനിമയിലെ റേപ്പ് സീനിനെതിരെയാണ് ആദർശ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചത്. ജോജുവിന്റെ ഭീഷണിപ്പെടുത്തിയുള്ള ഫോൺ കോൾ വൈറലായപ്പോൾ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഉണ്ടായത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നാണ് ജോജുവിനെ വിമർശിച്ച് എത്തിയവർ പറഞ്ഞത്.

Akhil Marar Joju George

ഇപ്പോഴിതാ ജോജുവും ആദർശും തമ്മിലുള്ള വിഷയം ചർച്ചയായ സാഹചര്യത്തിൽ മുൻ ബി​ഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ വിഷയത്തിൽ പ്രതികരിച്ച് എത്തി. ജോജുവുമായുള്ള സൗഹൃദത്തിന്റെ പേരിൽ അല്ല വിഷയത്തിൽ പ്രതികരിക്കുന്നതെന്നും കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ജോജുവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ സംസാരിച്ച് തുടങ്ങിയത്.

ജോജു തന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അഖിൽ പറയുന്നു. റിവ്യൂവറെ ജോജു ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് അറിഞ്ഞുകൊണ്ടുള്ള പണിയിൽ വീണതുപോലെയായിയെന്നം അഖിൽ പുതിയ വീഡിയോയിൽ പറഞ്ഞു. അഖിലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ ഈ വിഷയത്തിൽ പ്രതികരിക്കുമ്പോൾ ഞാനും ജോജു ജോർജും തമ്മിലുള്ള അടുപ്പം ചർച്ചയായേക്കാം.

അതുകൊണ്ട് ആദ്യമെ ഒരു കാര്യം വെളിപ്പെടുത്തികൊള്ളട്ടെ... വാട്ട്സാപ്പില്‍ ജോജു എന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്താണെന്ന് എനിക്ക് അറിയില്ല. ഈ സിനിമയുടെ പൂജ നടന്ന സമയത്ത് ഞാനുണ്ടായിരുന്നു, ഷൂട്ടിങ് ലൊക്കേഷനിലും എഡിറ്റിന്‍റെ സമയത്തുമൊക്കെ ഞാനുണ്ടായിരുന്നു, എന്നാല്‍ പിന്നീട് അതായത് കഴിഞ്ഞ മൂന്നര മാസമായി ഈ സിനിമയുടെ അണിയറപ്രവര്‍ത്തകരുമായോ ജോജുവുമായോ ഒരു ബന്ധവുമില്ല. ഈ അഭിപ്രായം എന്‍റേത് മാത്രമാണ്. ജോജുവുമായുള്ള അടുപ്പം കൊണ്ടല്ല ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.

ആദര്‍ശിന്‍റേത് നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല. മറിച്ച് പണി കൊടുക്കണം എന്ന ഉദ്ദേശത്തില്‍ ചെയ്തതായിട്ടാണ് തോന്നിയത്. കെപിസിസി വാര്‍ റൂം മെമ്പർ ആയിരുന്ന ഒരു മാധ്യമസ്ഥാപനത്തില്‍ ചാനലിൽ ജോലി ചെയ്തിരുന്ന ചുരുളി സിനിമ മികച്ചതായി തോന്നുകയും, അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ശ്.

Akhil Marar Joju George

ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ച് പോസ്റ്റിടുകയും ബിഗ് ബോസിൽ റിയാസാണ് യഥാർത്ഥ വിജയി ആവേണ്ടതെന്ന് അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്ത ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാർത്ഥിയായി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമി കീടങ്ങളെ നിങ്ങള്‍ തിരിച്ചറിയണം. അധികം വാഴ്ത്തപ്പെടേണ്ട കാര്യമൊന്നുമല്ല അവന്‍ ചെയ്തത്.

യുവജന ക്ഷേമ കമ്മീഷന്‍റെ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള അത്യാവശ്യം സംസാരിക്കാന്‍ അറിയാവുന്നവനാണ് ആദര്‍ശ്. എന്നാല്‍ ജോജുവിന്‍റെ പ്രൊഫഷന്‍ പ്രസംഗമല്ലെന്നും അയാള്‍ക്ക് അഭിനയവും എഴുത്തുമൊക്കെയാണ് അറിയാവുന്നതെന്നുമാണ് ജോജുവിനെ ന്യായീകരിച്ചുകൊണ്ട് അഖില്‍ മാരാർ പറഞ്ഞു. അറിഞ്ഞു കൊണ്ടുള്ള പണിയിൽ വീണു പോയ ജോജു എന്ന തലക്കെട്ടോടെയാണ് അഖിൽ ജോജുവിനെ പിന്തുണച്ചുള്ള വീഡിയോ പങ്കുവെച്ചത്.

അഖിൽ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനത്തിൽ നായകൻ ജോജുവായിരുന്നു. ബി​ഗ് ബോസ് വിജയിയായി അഖിൽ എത്തിയപ്പോഴും അഭിനന്ദിക്കാൻ ജോജു എത്തിയിരുന്നു. ഇരുവരുടെയും സൗഹൃദം പ്രേക്ഷകർക്കെല്ലാം അറിയാവുന്നതുമാണ്. അഖിലിനൊപ്പം സീസൺ അഞ്ചിൽ മത്സരിച്ച ജുനൈസും സാ​ഗറുമാണ് ജോജുവിന്റെ പണിയിലെ വില്ലന്മാരായി അഭിനയിച്ചിരിക്കുന്നത്.

More from Filmibeat

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X