ഫഹദിന് അടുത്ത സൂപ്പര്‍ഹിറ്റ് സമ്മാനിക്കാനായി അഖില്‍ സത്യന്‍! അച്ഛന് പിന്നാലെ മകനും സംവിധാനത്തിലേക്ക്
താരപുത്രന്‍മാരില്‍ പലരും സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അഭിനയത്തിലൂടെ മാത്രമല്ല സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യത്തെക്കുറിച്ചാണ് മറ്റ് ചിലര്‍ വ്യക്തമാക്കിയിട്ടുള്ളത്. അത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ സത്യന്‍ അന്തിക്കാട് പിന്നാലെയായി അനൂപ് സത്യനും സിനിമയൊരുക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ശോഭനയും നസ്രിയയും സുരേഷ് ഗോപിയുമാണ് സിനിമയ്ക്കായി അണിനിരക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
അനൂപിന് പിന്നാലെയായി ഇരട്ട സഹോദരനായ അഖില്‍ സത്യനും സംവിധായകന്റെ കുപ്പായം അണിയുകയാണ്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളായ സത്യന്‍ അന്തിക്കാടിന്റെ രണ്ട് മക്കളും സിനിമയില്‍ സജീവമാവുകയാണ്. തന്റെ സിനിമയ്ക്ക് അഖില്‍ തന്നെയാണ് കഥയും തിരക്കഥയും തയ്യാറാക്കുന്നത്. ഫുള്‍മുണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അച്ഛന് പിന്നാലെയായി മകനും പഹദിന് സൂപ്പര്‍ ഹിറ്റ് സിനിമ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.

പുതുമുഖ നായികയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ജനുവരിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. കേരളത്തിലും മുംബൈയിലും ഗോവയിലുമൊക്കെയായാണ് സിനിമയുടെ ചിത്രീകരണം. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അദ്ദേഹം ഈണമൊരുക്കിയ മധുപോലെ മഴയേ എന്ന ഗാനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അഭിനേതാക്കളായി അരങ്ങേറിയ താരപുത്രന്‍മാരും ഇതിനകം സംവിധായകന്റെ കുപ്പായമണിഞ്ഞിരുന്നു.


Click it and Unblock the Notifications











