അനൂപിന് പിന്നാലെ അഖില്‍ സത്യനും! ഫഹദ് ഫാസില്‍ നായകനാവുന്ന സിനിമ തുടങ്ങി
അനൂപ് സത്യന് പിന്നാലെ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനും സംവിധായകനാവുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ ഒരുക്കുന്ന സിനിമ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തില്‍ അഞ്ജന പ്രകാശാണ് ഫഹദിന്റെ നായിക. കൊച്ചിയിലാണ് അഖില്‍ സത്യന്‍ ചിത്രത്തിന് തുടക്കമായിരിക്കുന്നത്. കടവന്ത്രയിലെ കുമാരനാശാന്‍ നഗറിലെ ഫ്‌ളാറ്റില്‍ നടന്ന ചടങ്ങില്‍ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന വിജി വെങ്കിടേഷാണ് ഭദ്രദീപം തെളിയിച്ചത്.

ചിത്രത്തില്‍ വിനീതും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഖില്‍ സത്യന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗോവയിലും മുംബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുക. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ സംഗീതമൊരുക്കുന്നു. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണാര്‍ക്കാടാണ് സിനിമ നിര്‍മ്മിക്കുന്നത്.
അതേസമയം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് റിലീസിങ്ങിനൊരുങ്ങുകയാണ്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരാവുന്ന ചിത്രത്തില്‍ ശോഭനയും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തില്‍ എത്തുന്നു. സിനിമയുടെ ടീസറും പാട്ടുകളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications