twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമയെക്കുറിച്ച് അഖില്‍ സത്യന്‍, അച്ഛന് കഥ നന്നായി ഇഷ്ടമായെന്ന് പറഞ്ഞു

    |

    സത്യന്‍ അന്തിക്കാടിന് പിന്നാലെയായി മക്കളും സംവിധാന രംഗത്ത് സജീവമാവുകയാണ്. വരനെ ആവശ്യമുണ്ട് എന്ന സിനിമയുമായാണ് അനൂപ് സത്യനെത്തിയത്. അനൂപിന് പിന്നാലെയായാണ് അഖില്‍ സത്യനും സിനിമയുമായെത്തുന്നത്. പാച്ചുവും അത്ഭുതവിളക്കുമെന്നായിരുന്നു ചിത്രത്തിന് പേരിട്ടത്. ഈ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് അഖില്‍ സത്യന്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം തന്റെ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

    സ്‌ക്രിപ്റ്റ് എഴുതി ബൈന്റ് ചെയ്തതിന് ശേഷമാണ് അച്ഛനെ കാണിച്ചത്. സ്‌ക്രിപ്റ്റ് വായിച്ച ശേഷം കുഴപ്പമില്ല നന്നായിട്ടുണ്ടെന്നാണ് അച്ഛന്‍ പറഞ്ഞത്. പിന്നീട് അമ്മയാണ് പറഞ്ഞത് അച്ഛന് കഥ നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞത്. അച്ഛന്റെ ആ അംഗീകാരം എനിക്ക് പാസ് ചെയ്ത് തന്നത് അമ്മയാണ്. അതെനിക്ക് നല്ല ധൈര്യം തന്നുവെന്ന് അഖില്‍ സത്യന്‍ പറയുന്നു.

    അനൂപിന്റെ സിനിമ കാണുമ്പോഴാണ് അച്ഛന്‍ കഥയെന്താണെന്ന് അറിയുന്നത്. താന്‍ അച്ഛന്റെ കൂടെ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ടാണ് ഇത്തിരി നേരത്തേ സ്‌ക്രിപ്റ്റ് അച്ഛനെ കാണിച്ചതെന്നും അഖില്‍ സത്യന്‍ പറയുന്നു.

    Fahad

    വ്യക്തിപരമായി ഫഹദിനെ അറിയാവുന്നതുകൊണ്ടും ഞാന്‍ പ്രകാശനിലും ഇന്ത്യന്‍ പ്രണയകഥയിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതിനാലും എന്ത് ആലോചിക്കുമ്പോഴും അതിനകത്ത് ഫഹദിന്റെ മാനറിസം കടന്നുവരുമെന്ന് അഖില്‍ പറയുന്നു. കഥ എഴുതിയപ്പോഴും ആദ്യം ചിന്തിച്ചത് ഫഹദ് തന്‍റെ കഥാപാത്രമായി എത്തുന്നതിനെക്കുറിച്ചായിരുന്നു.

    മികച്ച അഭിനേതാവാണ് ഫഹദ്. ഫഹദിന്റെ മാനറിസത്തില്‍ അദ്ദേഹത്തിന്റെ ഒരു കുഞ്ഞു ശ്വാസം പോലും നമുക്ക് തിയ്യേറ്ററില്‍ പുനസൃഷ്ടിക്കാന്‍ കഴിയും. സിങ്ക് സൗണ്ട് സംവിധാനം ഉപയോഗിച്ച് ഫഹദിന്റെ ശബ്ദം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും അഖില്‍ പറയുന്നു. സിനിമകളില്‍ സിങ്ക് സൗണ്ട് ഉപയോഗിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും താരപുത്രന്‍ പറയുന്നു.

    English summary
    Akhil Sathyan reveals about his movie with Fahad Fazil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X