ശ്രീനിവാസന്‌റെ തിരക്കഥയിലുളള മോഹന്‍ലാല്‍ ചിത്രം, സത്യന്‍ അന്തിക്കാട് പറയുന്നതിനായി കാത്ത് മകന്‍

By Midhun Raj

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീം. മോഹന്‍ലാല്‍ നായക വേഷത്തില്‍ എത്തിയ ഇവരുടെ വിജയചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ലാലേട്ടനൊപ്പം ശ്രീനിവാസനും മിക്ക ചിത്രങ്ങളിലും പ്രധാന വേഷങ്ങളില്‍ എത്തി. നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, സന്മനസുളളവര്‍ക്ക് സമാധാനം പോലുളള ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ടില്‍ തരംഗമായ സിനിമകളാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമകളാണ് ഇവയെല്ലാം.

mohanlal-anoop-akhil-

ഇപ്പോഴും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം കാണാനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. അതേസമയം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്റെതായി വന്നൊരു ചിത്രം സോഷ്യല്‍ മിഡിയയില്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനും സഹോദരന്‍ അനൂപ് സത്യനുമൊപ്പമുളള ഒരു ലൊക്കേഷന്‍ ചിത്രമാണ് അഖില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ അഖില്‍ സത്യന്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമായി.

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് അഖില്‍ സത്യന്‍ പറയുന്നത്.അസിസ്റ്റന്റ് ഡയറക്ടര്‍ ഡേയ്‌സ് എന്ന ഹാഷ്ടാഗിലാണ് അഖില്‍ ചിത്രം പോസ്റ്റ് ചെയ്തത്. തനിക്ക് എറ്റവും ഇഷ്ടമുളള ചിത്രം എന്ന് പറഞ്ഞാണ് മോഹന്‍ലാലിനൊപ്പമുളള ഫോട്ടോ സത്യന്‍ അന്തിക്കാടിന്റെ മകന്‍ പങ്കുവെച്ചത്. ഇപ്പോള്‍ പോലും അച്ഛന്‍ എപ്പോഴാണോ അത് പറയുന്നത് അപ്പോള്‍ എന്നിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വരും. ഇപ്പോഴത്തെ സിനിമ കഴിഞ്ഞ് ലാലിനൊപ്പമുളള ശ്രീനിയുടെ കഥ ആലോചിക്കും.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ എന്നും എപ്പോഴും എന്ന സിനിമയുടെ സെറ്റില്‍ നിന്നുളള ചിത്രമാണിതെന്നാണ് സൂചന. വരവേല്‍പ്പാണ് മോഹന്‍ലാല്‍, ശ്രീനിവാസന്‍,സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സത്യന്‍ അന്തിക്കാട് ചിത്രത്തിന് ശേഷം ശ്രീനിവാസന്‌റെ തിരക്കഥയില്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ഒരുനാള്‍ വരും എന്ന ചിത്രമാണ് ഇവരുടെതായി പുറത്തിറങ്ങിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X