»   » കര്‍ണ്ണനായി മമ്മൂട്ടിയില്ല, രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനോടൊപ്പം കര്‍ണ്ണനായി എത്തുന്ന സൂപ്പര്‍താരം !!

കര്‍ണ്ണനായി മമ്മൂട്ടിയില്ല, രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനോടൊപ്പം കര്‍ണ്ണനായി എത്തുന്ന സൂപ്പര്‍താരം !!

Posted By: Nihara
Subscribe to Filmibeat Malayalam

മഹാഭാരതം സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആശങ്കയായിരുന്നു. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ താരനിര്‍ണ്ണയത്തെക്കുറിച്ചായിരുന്നു മുഴുവന്‍ ആശങ്കയും. സോഷ്യല്‍ മീഡിയയും ഫാന്‍സുകാരും ഇതിനോടകം തന്നെ പല തരത്തിലുള്ള താരനിര്‍ണ്ണയവും നടത്തിയിരുന്നു. എന്നാല്‍ സുപ്രധാനമായ ചില വിവരങ്ങളാണ് ഇപ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്.

പരസ്യ സംവിധായകനായ വി എ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കര്‍ണ്ണന്‍രെ വേഷത്തില്‍ തെലുങ്കിലെ പ്രമുഖതാരം എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥനോടൊപ്പമുള്ള യാത്ര, ഊമക്കത്ത്, അര്‍ച്ചന സുശീലനെതിരെ പുതിയ ആരോപണം !!

സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ആസിഫ് അലി !!

രണ്ടാമൂഴത്തിലെ കര്‍ണ്ണനെ അറിയുമോ

എം ടി വാസുദേവന്‍ നായരുടെ നോവലായ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അദ്ദേഹം തന്നെയാണ്. മുന്‍പ് നിരവധി തവണ ഈ നോവല്‍ ചലച്ചിത്രമാക്കാനുള്ള ശ്രമം നടന്നിരുന്നു. വിവിധ കാരണങ്ങളാല്‍ നടക്കാതെ പോയ ആ കാര്യമാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

ഭീമനായി മോഹന്‍ലാല്‍, മറ്റു താരങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല

മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് യാതൊരുവിധ പ്രഖ്യാപനങ്ങളും നടത്തിയിരുന്നില്ല. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ താരനിര്‍ണ്ണയത്തിനായി കാത്തിരിക്കുകയാണ്.

കര്‍ണ്ണനായി എത്തുന്ന താരം

മുന്‍പ് മെഗാസ്റ്റാറും ഈ ചിത്രത്തിന്റെ ഭാഗമാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മുന്‍പ് മമ്മൂട്ടിയെ നായകനാക്കി രണ്ടാമൂഴം സിനിമയാക്കാന്‍ പ്രമുഖ സംവിധായകന്‍ ശ്രമിച്ചിരുന്നു. കര്‍ണ്ണന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

കര്‍ണ്ണനായി ഞാനെത്തും

പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രാകരം തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയാണ്‌
കര്‍ണ്ണന്റെ വേഷത്തിലെത്തുന്നതെന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത്. നാഗചൈതന്യയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടിക്കിടയിലസാണ് താരം മഹാഭാരതത്തെക്കുറിച്ച് മനസ്സു തുറന്നത്.

മുന്‍പൊരിക്കല്‍ ചോദിച്ചിരുന്നു

മഹാഭാരതത്തിലെ കര്‍ണ്ണന്‍ ആവാന്‍ കഴിയുമോയെന്ന് മുന്‍പ് എം ടി വാസുദേവന്‍ നായര്‍ തന്നോട് ചോദിച്ചിരുന്നുവെന്ന് നാഗാര്‍ജ്ജുന പറഞ്ഞു. ഈ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ശ്രീകുമാര്‍ നടത്തുന്ന പരിശ്രമങ്ങലെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും താരം പറഞ്ഞു.

വീണ്ടും കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചു

രണ്ട വര്‍ഷത്തിന് ശേഷം വീണ്ടും കര്‍ണ്ണന്റെ കാര്യം തന്നോട് സംസാരിച്ചിരുന്നുവെന്ന് താരം വ്യക്തമാക്കി. തന്റെ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രമാണെങ്കില്‍ അഭിനയിക്കാമെന്നും താരം പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ല

തന്‍രെ കഥാപാത്രത്തിനും ചിത്രത്തില്‍ പ്രധാന്യം ഉണ്ടെങ്കതില്‍ മാത്രമേ താന്‍ ഈ ചിത്രത്തിന്റെ ഭാഗമാവുകയുള്ളൂ. പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാറായിട്ടിലെന്നും താരം പറഞ്ഞു.

വാര്‍ത്ത സ്ഥിരീകരിച്ച് തെലുങ്കു മാധ്യമങ്ങള്‍

എന്നാല്‍ രണ്ടാമൂഴത്തില്‍ കര്‍ണ്ണനായി നാഗാര്‍ജ്ജുന്ന എത്തുന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണവുമായാണ് തെലുങ്ക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ നാഗാര്‍ജ്ജുന കരാറൊപ്പിട്ടെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ ചെലവേറിയ ചിത്രമെന്ന ക്രഡിറ്റ് നേരത്തെ തന്നെ മഹാഭാരതം സ്വന്തമാക്കി കഴിഞ്ഞു. 1000 കോടിയാണ് ചിത്രത്തിന് വേണ്ടി മുടക്കുന്നത്. വ്യവയാസ പ്രമുഖന്‍ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും

2018 സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നത്. ആദ്യഭാഗംസ ചിത്രീകരിക്കുന്നത് അബുദാബിയില്‍ വെച്ചാണ്. ശ്രീലങ്ക, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ചിത്രീകരിക്കും.

റിലീസ് ചെയ്യുന്നത്

മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളിലും സിനിമ ചിത്രീകരിക്കുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 2020 ല്‍ ആണ് ചിത്രത്തിന്റെ രിലീസ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യഭാഗം പുറത്തിറങ്ങി 4 മാസത്തിനുള്ളില്‍ രണ്ടാം ഭാഗവും പുറത്തിറങ്ങും.

English summary
Nagarjuna will be the Karnan in Mohanlal's Randamoozham.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam