ഫഹദ് ചിത്രം അക്കു അക്ബര്‍ ഉപേക്ഷിച്ചു

By Lakshmi

ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനിരുന്ന പുതിയ ചിത്രം സംവിധായകന്‍ അക്കു അക്ബര്‍ ഉപേക്ഷിച്ചു. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ഫഹദിനെ കേന്ദ്രകഥാപാത്രമാക്കി അക്കു അക്ബര്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ സമാനമായ കഥകള്‍ ഒട്ടേറെ അടുത്തകാലത്തായി ഇറങ്ങുന്നത് കണ്ടപ്പോള്‍ താന്‍ ഈ ചിത്രം ഉപേക്ഷിക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്ന് അക്കു വ്യക്തമാക്കുന്നു.

കേരളത്തില്‍ ജോലിയ്‌ക്കെത്തുന്ന ബംഗാളി യുവാവിന്റെ വേഷത്തില്‍ ഫഹദിനെ അവതരിപ്പിക്കാനായിരുന്നു അക്കുവിന്റെ പ്ലാന്‍. 2014 ഒടുവില്‍ ചിത്രം തുടങ്ങാനായിരുന്നു പദ്ധതി. എന്തായാലും ആവര്‍ത്തന വിരസത ഒഴിവാക്കാനായി അക്കു ചിത്രം ഉപേക്ഷിച്ചു.

Fahad Fazil

ജയറാം നായകനായ ഉത്സാഹകമ്മിറ്റിയാണ് അക്കു അക്ബര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഇത് പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. അന്യ സംസ്ഥാന തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം വേണ്ടെന്ന് വെച്ചെങ്കിലും താന്‍ ഉടന്‍ തന്നെ പുതിയൊരു ചിത്രമൊരുക്കുന്നുണ്ടെന്ന് അക്കു അക്ബര്‍ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X