ഷൂട്ടിങ്ങിനിടയില്‍ മഴയെത്തിയപ്പോള്‍ എല്ലാവരും കണ്ടംവഴി ഓടി! അക്ഷര കിഷോര്‍ ചെയ്തതോ? വീഡിയോ വൈറല്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ബാലതാരങ്ങളിലൊരാളാണ് അക്ഷര കിഷോര്‍. കറുത്തമുത്തിലെ ബാലമോളായി അസാമാന്യ പ്രകടനമായിരുന്നു ഈ മിടുക്കി പുറത്തെടുത്തത്. ഈ പരമ്പരയിലൂടെ ജനഹൃദയം കീഴടക്കിയ അക്ഷരയെത്തേടി നിരവധി സിനിമാ അവസരങ്ങളാണെത്തിയത്. മുന്‍നിര നായകരുള്‍പ്പടെ നിരവധി പേരുടെ മകളായി അഭിനയിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. സിനിമയിലും സീരിയലിലും മാത്രമല്ല അവാര്‍ഡ് വേദികളിലും നിറഞ്ഞുനില്‍ക്കാറുണ്ട് ഈ കൊച്ചുമിടുക്കി.
അക്ഷരയുടേതായി നിരവധി പരസ്യങ്ങളും പുറത്തുവന്നിരുന്നു. മാഗസിനുകളുടെ കവര്‍ചിത്രമായും അക്ഷര പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ലേറ്റസ്റ്റ് വിശേഷങ്ങള്‍ പങ്കുവെച്ച് ഈ ബാലതാരം എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലാവാറുള്ളത്. അത്തരത്തിലുള്ള രസകരമായൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രീകരണത്തിനിടയിലെ മഴയെക്കുറിച്ചുള്ള വീഡിയോയാണ് അക്ഷര പങ്കുവെച്ചത്.

ബോള്‍ഗാട്ടി പാലസില്‍ ഓണത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ട് ചിത്രീകരിക്കുകയായിരുന്നു. ഇടയ്ക്ക് മഴയെത്തിയപ്പോള്‍ എല്ലാവരും കണ്ടം വഴി ഓടിയെന്ന് പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. മഴ വന്നിട്ടും മാറാതെ നിന്ന അക്ഷരയെ കൂടെയുള്ളവര്‍ വിളിക്കുന്നതും വീഡിയോയിലുണ്ട്. ഓണവുമായി ബന്ധപ്പെട്ട പരിപാടിയായതിനാല്‍ മുല്ലപ്പൂവൊക്കെ വെച്ച് അതിസുന്ദരിയായാണ് ഈ മിടുക്കി എത്തിയിട്ടുള്ളത്. വീഡിയോ കാണാം.


Click it and Unblock the Notifications