twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ ഞാന്‍ ഞാനല്ല, എനിക്ക് ഫേസ്ബുക്ക് ഇല്ല!!

    By Aswathi
    |

    നടിമാരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും മോര്‍ഫ് ചെയ്ത ഫോട്ടോകളും വീണ്ടും പ്രചരിക്കുന്നു. ഇപ്പോള്‍ നടി അക്ഷര ഗൗഡയുടെ ബിക്കിന് വേഷങ്ങളാണ് അക്ഷര ഗൗഡ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നത്.

    തന്റേതെന്ന പേരില്‍ ഫേസുക്ക് ഉള്ളകാര്യവും, അത് വഴി ഒത്തിരി ഗ്ലാമര്‍ ഫോട്ടോകള്‍ പ്രചരിക്കുന്നതായും അടുത്തിടെയാണ് അക്ഷര ഗൗഡ അറിയുന്നത്. ഈ കാണുന്ന ഫോട്ടോകളൊന്നും തന്റേതല്ലെന്നും എല്ലാം മോര്‍ഫ് ചെയ്തതാണെന്നും നടി വ്യക്തമാക്കി.

    akshara-gowda

    എനിക്ക് ഒരു ഫേസ്ബുക്ക് പേജുപോലുമില്ല. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഇത്തരം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഞെട്ടലുണ്ടാക്കിയെന്നും നടി പറഞ്ഞു. എന്റേതായ മട്ടില്‍ നിരവധി വ്യാജ പ്രൊഫൈലുകള്‍ കണ്ടു. ഞാന്‍ ചെന്നൈയില്‍ ഷൂട്ടിങിലാണെന്ന വ്യാജ സ്റ്റാറ്റസുകളും കണ്ടു. എന്നാല്‍ ഞാന്‍ ചെന്നൈ വിട്ടിട്ട് രണ്ട് മാസമായി. വ്യാജ പ്രൊഫൈുകള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടിട്ടുണ്ട്- അക്ഷര പറഞ്ഞു.

    അജിത്ത് നായകനായ 'ആരംഭം' എന്ന ചിത്രത്തില്‍ അല്പം ഗ്ലാമറസ്സായിണ് അക്ഷര അഭിനയിച്ചത്. ഒരു പക്ഷെ അതാവാം ചിലരെ കൊണ്ട് ഇത്തരം ചില മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ഇപ്പോള്‍ മുംബൈയില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് അക്ഷര.

    English summary
    Akshara, who did a crucial role in Arrambam, is apparently miffed with fake photos that have been making rounds online. She says, 'It's very embarrassing to see my photos that have been morphed and released online.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X