12വര്‍ഷത്തിന്ശേഷം അഭിഷേകും അക്ഷയും ഒന്നിയ്ക്കുന്നു
മുംബൈ: 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും അഭിഷഷേക് ബച്ചനും ഒന്നിയ്ക്കുന്നു. സജിദ് നദിയാദ് വാലയുടെ 'ഹൗസ് ഫുള്‍ 3 'യിലാണ് അഭിഷേകും അക്ഷയും ഒന്നിയ്ക്കുന്നത്. സജിദ്-ഫര്‍ഹദിന്റെ സംവിധാന മികവില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഹൗസ് ഫുള്‍ 3.
ആദ്യം ചിത്രം അക്ഷയ് കുമാറും തമന്ന ഭാട്ടിയയും ഒന്നിച്ച 'ഇറ്റ്‌സ് എന്റര്‍ടൈന്‍മെന്റ്' ആണ്. അക്ഷയ്-തമന്ന ചിത്രം ചിത്രം 2014 ഓഗസ്റ്റി്ല്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശം. ഹൗസ് ഫുള്‍ ചിത്രങ്ങളുടെ തുടര്‍ച്ചയാണ് ഹൗസ് ഫുള്‍ ത്രീ.

അക്ഷയ് കുമാര്‍, അസിന്‍, ജോണ്‍ എബ്രഹാം, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ അഭിനയിച്ച് 2012 ല്‍ പുറത്തിറങ്ങിയ 'ഹൗസ് ഫുള്‍ 2' 114 കോടിയാണ് നേടിയത്. മികച്ച കോന്പിനേഷനില്‍ പുറത്തിറങ്ങുന്ന ഹൗസ് ഫുള്‍ ത്രീയും ബോക്‌സോഫീസില്‍ ഹിറ്റാകുമെന്നാണ് നിര്‍മ്മാതാവിന്റെ പ്രതീക്ഷ.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയും, അഭിഷേകും വീണ്ടും ഒന്നിയ്ക്കുമ്പോള്‍ ആരാധകര്‍ ചിത്രം ഏറ്റെടുക്കുമെന്നും സംവിധായകന്‍ പ്രതീക്ഷിയ്ക്കുന്നു. 2002 ല്‍ പുറത്തിറങ്ങിയ 'ഹം മേനേ ഭീ ക്യാര്‍ കിയാ' എന്ന ചിത്രത്തിലാണ് അഭിഷേകും അക്ഷയും അവസാനമായി ഒന്നിച്ചഭിനയിച്ചത്. കരീഷ്മ കപൂറായിരുന്നു ചിത്രത്തില്‍ നായിക.


Click it and Unblock the Notifications