ആര്‍ എസ് എസ് ചരിത്രത്തെക്കുറിച്ച് സിനിമ വരുന്നു: നായകനാവുന്നത് അക്ഷയ് കുമാര്‍
ആര്‍ എസ് എസ് ചരിത്രം പ്രമേയമാക്കി ബോളിവുഡില്‍ സിനിമ വരുന്നു. സുപ്പര്‍താരം അക്ഷയ് കുമാറായിരിക്കും നായക വേഷത്തിലെത്തുകയെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുബലിയ്ക്ക് തിരക്കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിനും കഥയൊരുക്കുന്നത്. ആര്‍ എസ് എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയായിരിക്കും ചിത്രം ഒരുക്കുകയെന്നും അറിയുന്നു.
കര്‍ണാടക ബിജെപി നേതാവും ലഹാരി റെക്കോര്‍ഡിങ്ങ് കമ്പനി ഉടമകളുമായ ജി തുളസിറാം റായിഡുവും അദ്ദേഹത്തിന്റെ സഹോദരന്‍ ജി മനോഹര്‍ നായിഡുവുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ അഭിനയിക്കാനായി അക്ഷയ് കുമാര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ എസ്എസ് എന്നു തന്നെയായിരിക്കും ചിത്രത്തിന്റെ പേര്. നിലവില്‍ ചിത്രത്തിനായി പ്രമുഖ ഹിന്ദു സംഘടന നേതാക്കളുമായി വിജയേന്ദ്ര പ്രസാദ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഹിന്ദി ഭാഷയില്‍ അണിയിച്ചൊരുക്കുന്ന ചിത്രം ദക്ഷിണേന്ത്യന്‍ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുമെന്നും വിവരമുണ്ട്.


Click it and Unblock the Notifications











