അക്ഷയ്കുമാറിന്റെ എന്റര്‍ടെയ്ന്‍മെന്റിന് ബോക്‌സോഫീസില്‍ കുതിപ്പ്
ന്യൂഡല്‍ഹി: സല്‍മാന്‍ഖാന്റെ കിക്ക് എന്ന ബോളിവുഡ് ചിത്രം 350 കോടി രൂപ കലക്ഷനും കടന്ന് റെക്കോര്‍ഡിലേക്ക് കുതിക്കവെ സൂപ്പര്‍ താരം അക്ഷയ്കുമാറിന്റെ എന്റര്‍ടെയ്ന്‍മെന്റിനും മികച്ച വരവേല്‍പ്. റിലീസ് ചെയ്ത് വെറും മൂന്നുദിവസം കൊണ്ടുമാത്രം ചിത്രം 37 കോടിരൂപ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും കലക്ട് ചെയ്തു.
നൂറ് കോടി ക്ലബില്‍ ഇടം നേടിയ അക്ഷയ് കുമാറിന്റെ ഹോളിഡേ എന്ന ചിത്രത്തിന് പിന്നാലെ എന്റര്‍ടെയ്ന്റ്‌മെന്റും നൂറു കോടിവാരുമെന്ന് ഏറെക്കുറെ ഉറപ്പായി. നവാഗതരായ സാജിദ് ഫര്‍ഹാദാണ് ചിത്രത്തിന്റെ സംവിധാനം. തട്ടുപൊളിപ്പന്‍ ബോളിവുഡ് മസാല സിനിമകളില്‍ നിന്നും വിഭിന്നമായി ഒട്ടും അവകാശവാദമില്ലാതെയാണ് എന്റര്‍ടെയ്ന്റ്‌മെന്റ് പുറത്തിറങ്ങിയത്.

ആദ്യദിനം 11.16 കോടി രൂപയും രണ്ടാം ദിവസം 11.53 കോടിയും മൂന്നാം ദീവസം 14 കോടി രൂപയും ചിത്രം കീശയിലാക്കി. ഡല്‍ഹി, ലക്‌നൗ, കാണ്‍പൂര്‍, പൂനെ തുടങ്ങിയ നഗരങ്ങളില്‍ മിക്ക തിയേറ്ററുകളും ഹൗസ് ഫുള്ളാണ്. വിദേശത്ത് 400 തിയറ്ററുകളിലും ഇന്ത്യയില്‍ 2800 തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്തു. രണ്ടാഴ്ചകൊണ്ടുതന്നെ അക്ഷയ് കുമാര്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
ആക്ഷന്‍ ചിത്രങ്ങളും കോമഡി ചിത്രങ്ങളും ഒരുപോലെ വഴങ്ങുന്ന അക്ഷയ് കുമാറിന്റെ മികച്ച കോമഡി ചിത്രമാണ് എന്റര്‍ടെയ്ന്റ്‌മെന്റ്. നായികയായി തമന്ന ഭാട്ടിയയും സഹതാരമായി ജോണി ലിവറും ചിത്രത്തില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഒട്ടേറെ നായകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നതാണ് സിനിമയുടെ പ്രധാന സവിശേഷത. നായകളുടെ അവിശ്വസനീയമായ പ്രകടനം സിനിമയ്ക്ക് മികച്ച മൗത് പബ്ലിസിറ്റിയാണ് നേടിക്കൊടുക്കുന്നത്.


Click it and Unblock the Notifications