ഉള്ളു പൊള്ളി വെന്ത ഒരു തമാശകഥ യുമായി അക്ഷയും നൂറിനും! വെള്ളേപ്പം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പതിനെട്ടാം പടി താരം അക്ഷയ് രാധാകൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ജോസ് മോൻ എന്ന കഥാപാത്രത്തെയാണ് അക്ഷയ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു അഡാറ് ലവ് താരം നൂറിൻ ഷെരീഫാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

വെള്ളേപ്പ'ത്തിന്റെ ടാഗ് ലൈനും രസകരമാണ്. 'ഉള്ളു പൊള്ളി വെന്ത ഒരു തമാശകഥ' എന്നാണ് ടാഗ്‌ലൈൻ. റൊമാന്റിക് കോമഡി ആയാണ് 'വെള്ളേപ്പം' ഒരുങ്ങുന്നത്. മാധ്യമപ്രവർത്തകനും സിനിമ രംഗത്ത് സജീവ സാന്നിധ്യമായ പ്രവീൺ രാജ് പൂക്കാടനാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജീവൻ ലാൽ ആണ്. തൃശൂർ നഗരവാസികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് വെള്ളേപ്പം. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ലീല എൽ ഗിരീഷ്ക്കുട്ടൻ ആണ്. തമിഴിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളായ അൻപേ എൻ അൻപേ,ദേവതയെ കണ്ടെ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഹരീഷ് രാഘവേന്ദ്ര ഈ ചിത്രത്തിലൂടെ മലയാളത്തിൽ എത്തുകയാണ്. ഷമീർ മുഹമ്മദ് ചിത്രസംയോജനം നിർവഹിക്കുന്നു


Click it and Unblock the Notifications