»   » സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടു; വിവാഹമോചനത്തെ കുറിച്ച് വികാരഭരിതനായി എഎല്‍ വിജയ്

സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടു; വിവാഹമോചനത്തെ കുറിച്ച് വികാരഭരിതനായി എഎല്‍ വിജയ്

Written By:
Subscribe to Filmibeat Malayalam

അമല പോളും എ എല്‍ വിജയ് യും വേര്‍പിരിയുന്ന വാര്‍ത്ത ഇരുകുടുംബവും അംഗീകരിച്ചതാണ്. അമലയുടെ അഭിനയ മോഹമാണ് വിവാഹ മോചനത്തിന് കാരണമെന്ന് വിജയ് യുടെ അച്ഛന്‍ പറഞ്ഞിരുന്നു. പിന്നീട് അത് കേന്ദ്രീകരിച്ചായി വാര്‍ത്തകള്‍.

അമല-വിജയ് ദാമ്പത്യത്തില്‍ കരട് വിജയുടെ വീട്ടുകാര്‍ ; വെളിപ്പെടുത്തലുമായി കുടുംബ സുഹൃത്ത്

എന്നാല്‍ ഇപ്പോള്‍ പ്രചരിയ്ക്കുന്നതൊന്നുമല്ല സത്യമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിയ്ക്കുകയാണ് വിജയ്. അമല അഭിനയിക്കുമ്പോള്‍ എന്നെ കൊണ്ടാവും വിധം ഞാന്‍ പിന്തുണച്ചിരുന്നു. സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടതാണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചത്.

അമല ഉടമ്പടികള്‍ തെറ്റിച്ചു, വിവാഹ മോചനത്തിന്റെ ഒന്നാമത്തെ കാരണം

വാര്‍ത്താ കുറിപ്പിലൂടെയാണ് വിജയ് വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടെത്തിയത്. വികാരഭരിതനായി വിജയ് എഴുതിയ പത്രകുറിപ്പിന്റെ മുഴുവന്‍ ഭാഗവും വായിക്കാം, സ്ലൈഡുകളിലൂടെ

യഥാര്‍ത്ഥ കാരണം എനിക്ക് മാത്രമേ അറിയൂ

വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് എനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇത് സംബന്ധിച്ച് സംസാരിക്കാന്‍ സുഹൃത്തുക്കളും ആരാധകരും മാധ്യമപ്രവര്‍ത്തകരും നിര്‍ബന്ധിയ്ക്കുകയായിരുന്നു. പക്ഷെ സ്വകാര്യ ജീവിതത്തെ പൊതു മാധ്യമത്തില്‍ കൊണ്ടു വരേണ്ട എന്ന് കരുതിയാണ് മിണ്ടാതിരുന്നത്.

അച്ഛന്റെ മനസ്സിലെ ആകുലതകളായിരുന്നു അത്

എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ മനസ്സിലുള്ള ആകുലതകളെല്ലാം ഒരു ചാനലിനോട് തുറന്ന് പറഞ്ഞരുന്നു. ഏതൊരു അച്ഛനെയും പോലെ മാത്രമേ അദ്ദേഹവും ചെയ്തിട്ടുള്ളൂ. പക്ഷെ പിന്നീടുള്ള വാര്‍ത്തകളെല്ലാം അതിനെ കേന്ദ്രീകരിച്ചായി. തീര്‍ത്തും ദുഃഖകരമായ അവസ്ഥയാണത്.

അമലയുടെ വാദത്തില്‍ ഒട്ടും വാസ്തവമില്ല

അമല സിനിമകളില്‍ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്നെ കൊണ്ട് കഴിയുന്ന വിധത്തിലെല്ലാം ഞാന്‍ പിന്തുണച്ചിരുന്നു. കല്യാണ ശേഷം സിനിമകളില്‍ തുടര്‍ന്നതാണ് വിവാഹ ബന്ധം തകരാറിലാക്കിയതെന്നും എന്റെ വീട്ടുകാര്‍ക്ക് അതിഷ്ടപ്പെട്ടില്ലായിരുന്നുവെന്നുമുള്ള അമലയുടെ വാദത്തില്‍ ഒട്ടും വാസ്തവമില്ല.

സ്ത്രീകള്‍ സ്വാതന്ത്രത്തോടെ ജീവിക്കേണ്ടവരാണെന്ന് വിശ്വസിക്കുന്നു

ഒമ്പതു സിനിമകള്‍ സംവിധാനം ചെയ്ത ആളെന്ന നിലയില്‍ സമൂഹത്തോടുള്ള ബാധ്യതയെ കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. കുലീനത്വവും ആത്മാഭിമാനവുമുള്ള പെണ്‍കഥാപാത്രങ്ങളാണ് എന്റെ സിനിമകളില്‍ ഉള്ളത്. എന്റെ സിനിമകളില്‍ സ്ത്രീകളോടുള്ള എന്റെ നിലപാടു തന്നെയാണ് വരച്ചുകാട്ടിയത്. സ്വാതന്ത്രത്തോടെ ജീവിക്കേണ്ടവരാണ് സ്ത്രീകള്‍ എന്ന നിലപാടിനെ എപ്പോഴും ശക്തമായി പിന്താങ്ങുന്നു.

സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെട്ടാല്‍ പിന്നെ അര്‍ത്ഥമില്ല

ഒരു വിവാഹ ജീവിതത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത് സത്യസന്ധതയും വിശ്വാസ്യതയുമാണ്. അതില്ലാതാകുന്ന നിമിഷം ആ ബന്ധത്തിന് അര്‍ത്ഥമില്ലാതാവും. വിവാഹമെന്ന സാമൂഹിക ഉടമ്പടിക്കും ബന്ധത്തിനും ഞാന്‍ ഏറെ വിലകല്‍പിക്കുന്നു.

ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നതില്‍ വേദനയുണ്ട്

അമലയുമായുള്ള വിവാഹബന്ധം ഇങ്ങനെയാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. പക്ഷെ ഇനിയെനിക്ക് ബന്ധങ്ങളില്ല. ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതില്‍ മനസ്സില്‍ ഒരുപാട് വേദനയുണ്ട്. ജീവിതം അന്തസ്സായി മുന്നോട്ട് കൊണ്ടു പോകണമെന്നാണ് എന്റെ തീരുമാനം.

അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുപരത്തുന്നതില്‍ നിന്ന് പിന്തിരിയണം

എന്താണ് ഈ പ്രശ്‌നങ്ങളിലെ ശരിയായ കാരണം എന്നറിയാതെ, ആണ്‍-പെണ്‍ വേര്‍തിരിവില്‍ തൂങ്ങി പല മാധ്യമങ്ങളും വാര്‍ത്ത പടച്ചുവിട്ടു. സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല പ്രൊഫഷണല്‍ ജീവിതത്തിലും അതെന്നെ മോശമായി ബാധിച്ചു. ഈ വേര്‍പിരിയലിനെക്കാള്‍ വേദനിപ്പിത് അതാണ്. നിങ്ങള്‍ സ്വകാര്യ ജീവിതത്തു വിലകല്‍പിക്കുന്നുവെങ്കില്‍ ഇനിയെങ്കിലും ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതില്‍ നിന്ന് പിന്തിരിയണം.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
There has been speculation around why Amala Paul and director Vijay have chosen to go for a divorce. While Amala continues to maintain silence over this issue, Vijay has now come out and issued a statement, clarifying why the couple has chosen to part ways.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam