സുരേഷ് ഗോപിയെന്ന സ്നേഹനിധിയായ മനുഷ്യന്‍! അഴകപ്പന്‍റെ സുഹൃത്തിനായി താരം ചെയ്ത സഹായം!
സുരേഷ് ഗോപിയെന്ന അഭിനേതാവിനെക്കുറിച്ച് പലരും വാചാലരവാറുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഛായാഗ്രാഹകനായ അഴകപ്പനാണ് അത്തരത്തിലൊരു സംഭവത്തെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിട്ടുള്ളത്.
പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യത്വപരമായി ഇടപെടുന്ന നേതാക്കന്‍മാരെയാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറയുന്നു. തന്റെ റസാഖിനും കുടുംബത്തിനും സുരേഷ് ഗോപി ചെയ്ത സഹായത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെയായാണ് അദ്ദേഹം സുരേഷ് ഗോപിയെക്കുറിച്ച് കുറിച്ചിട്ടുള്ളത്.
സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടിൽ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷെ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു , എന്നും നന്മ ചെയ്യാൻ വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവർക്കെല്ലാമറിയാം , മനസ്സിൽ കളങ്കമില്ലാത്തതു കൊണ്ട്തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന. അനീതി കാണുമ്പോൾ എതിർത്തു പോകുന്ന. ആരുടെയെങ്കിലും സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു .അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.

ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി. ഗൾഫിൽനിന്ന് നാട്ടിൽ വരാൻ കഴിയാതെ ഗർഭിണിയായ എന്റെ മകൾക്കും അവളുടെ രോഗിയായ ഭർത്താവിന്റെ ഉപ്പക്കും ഉമ്മക്കും. നാട്ടിലേക്കു വരാൻ എംബസി യുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ കിട്ടുന്നത് വരെ നിരന്തരം ഫോളോഅപ്പ് ചെയ്ത്. അവളെ നാട്ടിലെത്തിക്കാൻ സഹായിച്ച ആ മഹാ മനസ്സിന് ഞാൻ നന്ദി എന്ന് പറയില്ല.
ആ നന്ദി എന്നും ഒരു പ്രാർത്ഥനയായിഅദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സിൽ സൂക്ഷിക്കും. എന്നും ഹൃദയത്തിൽ പ്രാർത്ഥനയിൽ ഉണ്ടായിരിക്കും.
ഇദ്ദേഹത്തെ പോലുള്ള നല്ലവരായ രാഷ്ട്രീയ പ്രവർത്തകർ നമ്മുടെ രാജ്യത്ത് വളരെ ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ടാവട്ടെ. തീർച്ചയായും നമ്മുടെ കേരളത്തിനും സുരേഷ് ഗോപിയെകൊണ്ട് ഒരുപാട് നന്മകൾ ഉണ്ടാവും.തീർച്ച, ഇതായിരുന്നു റസാഖ് കണ്ണൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.


Click it and Unblock the Notifications