പൃഥ്വിരാജിനും സുപ്രിയയ്ക്കും അലംകൃതയുടെ നിബന്ധനകള്‍! ഇതൊക്കെ പാലിച്ചേ തീരൂയെന്ന് താരപുത്രി!
പ്രേക്ഷകരുടെ സ്വന്തം താരമാണ് അലംകൃത. സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയതാണ് കുഞ്ഞ് അലംകൃത. 5 വയസ്സുകാരിയായ അലംകൃതയെന്ന ആലിയുടെ വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പൃഥ്വിരാജും സുപ്രിയയും ആലിയുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പോസ്റ്റുകള്‍ ശ്രദ്ധേയമാവാറുള്ളത്. ഡാഡയ്ക്കും മമ്മയ്ക്കും മുന്നില്‍ ചില നിബന്ധനകളുമായെത്തിയിരിക്കുകയാണ് അലംകൃത ഇപ്പോള്‍.
സുപ്രിയ മേനോനായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഈ നിബന്ധനകളെക്കുറിച്ച് പറഞ്ഞെത്തിയത്. ആലിയുടെ കൈപ്പടയിലെഴുതിയ കുറിപ്പും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റും കുറിപ്പും വൈവറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സുപ്രിയ പിറന്നാളാഘോഷിച്ചത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

അല്ലിയുടെ കുറിപ്പ്
അല്ലിയുടെ കൈപ്പടയിലെഴുതിയ കുഞ്ഞു കുറിപ്പാണ് സുപ്രിയ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വെറുമൊരു കുറിപ്പല്ല ഇതെന്നും താരപത്നി കുറിച്ചിട്ടുണ്ട്. തനിക്കും പൃഥ്വിയ്ക്കും മകൾ മകൾ വീട്ടിൽ ഏർപ്പെടുത്തിയ നിബന്ധനകളാണ് കുറിപ്പിൽ ഉള്ളത്. അല്ലിയുടെ വീട്ടിൽ താമസിക്കണമെങ്കിൽ മമ്മയും ദാദയും ഈ നിയമങ്ങൾ പാലിച്ചേ പറ്റൂ എന്നാണ് കുഞ്ഞ് അല്ലിയുടെ കണ്ടീഷൻ.

ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും
ഫോൺ ഉപയോഗിക്കുന്ന കാര്യത്തില്‍ കടുത്ത നിബന്ധനകളാണ് അല്ലി വെച്ചിട്ടുള്ളത്, വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കരുത് എന്നൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ലിസ്റ്റിൽ ഉള്ളത്. ചെയ്യേണ്ട കാര്യങ്ങളാണ് രസകരം, എന്നെത്തന്നെ നോക്കിയിരിക്കണം, എന്നെ നിർലോഭം കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അല്ലി എഴുതിയിട്ടുള്ളത്.
Recommended Video

ഇറക്കിവിടാന്‍ സാധ്യത
അല്ലിമോളുടെ നിയമങ്ങളൊക്കെ പാലിച്ച് നിന്നാല്‍ രണ്ടുപേര്‍ക്കും വീട്ടില്‍ താമസിക്കാം. അല്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ഈ ജനറേഷനിലുള്ള മിക്ക കുട്ടികളും ഇങ്ങനെ തന്നെയാണ് ചെയ്യുന്നതെന്നുള്ള കമന്റും പോസ്റ്റിന് കീഴിലുണ്ട്. ഒരു പാവം കുട്ടിയുടെ രോദനമെന്നുള്ള കമന്റും പോസ്റ്റിന് കീഴിലുണ്ട്.

നേരത്തെ എഴുതിയ കുറിപ്പ്
ഫാദേഴ്‌സ് ഡേയില്‍ ഡാഡയ്ക്കായി കുറിപ്പുമായി അലംകൃത എത്തിയിരുന്നു. സുപ്രിയയാണ് ഇതിന് പിന്നിലെന്നും മകളുടെ കൈയ്യക്ഷരവും ഭാഷയും കിടുവാണെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. കൊവിഡ് കാലത്തെക്കുറിച്ചുള്ള കുറിപ്പുമായും അലംകൃത എത്തിയിരുന്നു. ഡാഡയും മമ്മയും സംസാരിക്കുന്നതെല്ലാം മകളും കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാണ് സ്ഥിതിഗതികള്‍ സാധാരണ പോലെയാവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് അല്ലിയും.

ആരാവരുത് എന്ന് മാത്രം
അത്യാവശ്യം വികൃതിയൊക്കെയുള്ള ആളാണ് ആലി. ഭാവിയില്‍ അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്. ആലിയുടെ വികൃതിയെക്കുറിച്ചും സ്‌കൂള്‍ ഇല്ലാത്ത സമയത്ത് മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു. പത്താനയെ മേക്കുന്നതിന് തുല്യമായാണ് അല്ലിയെ നോക്കുന്നതെന്നായിരുന്നു മുന്‍പ് മല്ലിക സുകുമാരന്‍ പറഞ്ഞത്.


Click it and Unblock the Notifications