»   » ഭയങ്കര ദേഷ്യമായിരുന്നു പൃഥ്വിയ്ക്ക്, അലംകൃത എല്ലാം മാറ്റിയെടുത്തു!

ഭയങ്കര ദേഷ്യമായിരുന്നു പൃഥ്വിയ്ക്ക്, അലംകൃത എല്ലാം മാറ്റിയെടുത്തു!

Posted By:
Subscribe to Filmibeat Malayalam

അച്ഛന്‍ എന്ന വേഷം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ പൃഥ്വിരാജ്. മകളുടെ ജനന തന്നില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കി എന്ന് പൃഥ്വി തന്നെ പറയുന്നു. വളരെ ദേഷ്യക്കാരനായിരുന്ന താന്‍ ഇപ്പോള്‍ ക്ഷമയുള്ളവനും സ്‌നേഹിക്കുന്നവനുമായത് മകളുടെ ജനന ശേഷമാണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

അച്ഛന്റെ മകളാണത്രെ അലംകൃത. ഭാര്യയെ ഒരുപാട് ബഹുമാനിക്കുന്നു എന്ന് പറഞ്ഞ പൃഥ്വി തങ്ങളുടെ ദാമ്പത്യ വിജയത്തിന്റെ രഹസ്യവും വെളിപ്പെടുത്തി. പരസ്പരധാരണയും സ്‌നേഹവുമാണ് ആ രഹസ്യം. ഭാര്യയെയും മകളെയും കുറിച്ച് പൃഥ്വി പറയുന്നു.

ഭയങ്കര ദേഷ്യമായിരുന്നു പൃഥ്വിയ്ക്ക്, അലംകൃത എല്ലാം മാറ്റിയെടുത്തു!

അലംകൃത അച്ഛന്റെ ചെല്ലപ്പിള്ളയോ അമ്മയുടെ ചെല്ലപ്പിള്ളയോ എന്ന് ചോദിച്ചാല്‍ പൃഥ്വി തന്നെ പറയും അവള്‍ അച്ഛന്‍െ മകളാണെന്ന്

ഭയങ്കര ദേഷ്യമായിരുന്നു പൃഥ്വിയ്ക്ക്, അലംകൃത എല്ലാം മാറ്റിയെടുത്തു!

മകളുടെ ജനന ശേഷം താന്‍ ഒരുപാട് മാറി എന്ന് പൃഥ്വി പറയുന്നു. എന്നെ ക്ഷമ പഠിപ്പിച്ചത് അലംകൃതയാണെന്നാണ് പൃഥ്വി പറയുന്നത്.

ഭയങ്കര ദേഷ്യമായിരുന്നു പൃഥ്വിയ്ക്ക്, അലംകൃത എല്ലാം മാറ്റിയെടുത്തു!

വലിയ ഷൂട്ടിങൊക്കെ കഴിഞ്ഞ് വന്ന് ഒന്നുറങ്ങുമ്പോള്‍ ആരെങ്കിലും വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്താല്‍ ആദ്യം കടിച്ചുകീറാനുള്ള ദേഷ്യമുണ്ടാവുമായിരുന്നു. പക്ഷെ ഇപ്പോള്‍ മകള്‍ എന്നും ശല്യം ചെയ്യും. ദേഷ്യം കുറയ്ക്കാനും ക്ഷമ ശീലിക്കാനും പഠിപ്പിച്ചത് അലംകൃതയാണത്രെ.

ഭയങ്കര ദേഷ്യമായിരുന്നു പൃഥ്വിയ്ക്ക്, അലംകൃത എല്ലാം മാറ്റിയെടുത്തു!

പൃഥ്വിയ്ക്കും സുപ്രിയയ്ക്കും യാത്രകള്‍ ഒരുപാടിഷ്ടമാണ്. മകളുടെ ജനനമൊക്കെയായി അതൊന്ന് മുടങ്ങിയെങ്കിലും ലോകം ചുറ്റുന്ന യാത്രകള്‍ ഇപ്പോഴും തുടരുന്നു. പക്ഷെ മകളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മുന്‍നിര്‍ത്തിയാണ് ഇപ്പോഴുള്ള യാത്ര.

ഭയങ്കര ദേഷ്യമായിരുന്നു പൃഥ്വിയ്ക്ക്, അലംകൃത എല്ലാം മാറ്റിയെടുത്തു!

ഭാര്യയെ താന്‍ ഒരു പാട് ബഹുമാനിക്കുന്നു എന്നാണ് പൃഥ്വി പറയുന്നത്. സുപ്രിയയുടെ സംസാരവും ചിന്തയും പക്വതയുള്ളതാണത്രെ

ഭയങ്കര ദേഷ്യമായിരുന്നു പൃഥ്വിയ്ക്ക്, അലംകൃത എല്ലാം മാറ്റിയെടുത്തു!

ഭര്‍ത്താവ് പൃഥ്വിരാജിനോട് സുപ്രിയയ്ക്കും വലിയ ബഹുമാനമാണ്. പൃഥ്വിയുടെ തീരുമാനങ്ങളെയാണ് സുപ്രിയ ബഹുമാനിക്കുന്നത്. ഈ പരസ്പര ബഹുമാനം തന്നെയാണ് പൃഥ്വിയുടെയും സുപ്രിയയുടെയും നാല് വര്‍ഷം നീണ്ട ദാമ്പത്യത്തിന്റെ രഹസ്യവും

English summary
Prithviraj is really enjoying the role of a father. The actor shared his excitement about being a father in a recent interview given to a popular daily. He says that Alankrita is a daddy's girl.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam