നായകനെ തീറ്റിച്ചിട്ടേ വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം തരൂ, സിനിമയിലെ വിവേചനത്തെ കുറിച്ച് നടി
സിനിമാ ലോകത്തെ സ്ത്രീ - പുരുഷ വിവേചനത്തെ കുറിച്ച് ഇതിനോടകം പല ചര്‍ച്ചകളും നടന്നതാണ്. പക്ഷെ അതത്രയും പ്രതിഫലത്തെ ചൊല്ലിയും ലൈംഗിക ചൂഷണത്തെ ചൊല്ലിയുമായിരുന്നു. ഇതാദ്യമായി, ഭക്ഷണ കാര്യത്തില്‍ പോലും സിനിമയില്‍ വിവേദനമുണ്ടെന്ന് തുറന്ന് പറഞ്ഞഅ ഒരു നടി രംഗത്തെത്തിയിരിയ്ക്കുന്നു.
ബോളിവുഡ് സിനിമാ നടിയായ നേഹ ധൂപിയ സൗത്ത് ഇന്ത്യന്‍ സിനിമകളിലെ തന്റെ അനുഭവം പറയുകയായിരുന്നു. ഭക്ഷണകാര്യത്തില്‍ പോലും സ്ത്രീ - പുരുഷ വിവേചനമുണ്ടെന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നേഹ വെളിപ്പെടുത്തി. നായകനെ തീറ്റിയ്ക്കുന്ന മനോഭാവമാണ് സൗത്ത് സിനിമയിലെന്ന് നടി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സംഭവമാണിത്. ഷൂട്ടിങ് സെറ്റില്‍ വച്ച് ഞാന്‍ വിശക്കുന്നു എന്ന് പറഞ്ഞു, 'ഹീറോ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്, ആദ്യം അദ്ദേഹം പ്ലേറ്റ് എടുക്കട്ടെ' എന്നായിരുന്നു അന്ന് ലഭിച്ച പ്രതികരണം. ഇത് പഴയ കഥ, ഇപ്പോള്‍ എന്നോട് അങ്ങനെ പെരുമാറിയപ്പോള്‍ ചിരിച്ചു തള്ളുകയായിരുന്നു. ഞാനിവിടെയൊക്കെ തന്നെയുണ്ട് എന്ന ഭാവത്തിലായിരുന്നു എന്റെ പ്രതികരണം- നേഹ പറഞ്ഞു.


Click it and Unblock the Notifications











