മമ്മൂട്ടി ശുപാര്‍ശ ചെയ്തു; അലീഷ നായികയായി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലാണ് അലീഷ മമ്മൂട്ടിയുടെ നായികയാവുന്നത്. ഒരിക്കല്‍ ഒരു സ്റ്റേജ്‌ഷോയ്ക്കിടെയാണത്രേ മമ്മൂട്ടി അലീഷയെ ആദ്യമായി കണ്ടത്. അലീഷയിലെ പ്രതിഭ തിരിച്ചറിഞ്ഞ മമ്മൂട്ടി മാത്തുക്കുട്ടിയുടെ നായികയാകാനായി അലീഷയെ റെക്കമന്റ് ചെയ്യുകയായിരുന്നു. ചിത്രത്തിനായി ഒരു നായികയെ തിരയാന്‍ തുടങ്ങിയ രഞ്ജിത്തിനാണെങ്കില്‍ ഇത് വലിയ സഹായവുമായി.
മാത്തുക്കുട്ടിയുടെ പൂര്‍വ്വകാമുകിയുടെ വേഷമാണ് ചിത്രത്തില്‍ അലീഷയ്ക്ക്. റോസിയെന്നാണ് കഥാപാത്രത്തിന്റെ പേര്.
ഒരു അവാര്‍ഡ്ചടങ്ങിനെയാണ് മമ്മൂട്ടിസാറിനെ പരിചയപ്പെട്ടത്. എന്നെ അദ്ദേഹം രഞ്ജിത്ത് സാറിന് പരിചയപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഓഡിഷനൊന്നും ഇല്ലായിരുന്നു, രഞ്ജിത്ത് സാര്‍ സിനിമയെക്കുറിച്ച് പറഞ്ഞുതന്നു, പിന്നീട് താരനിരയില്‍ എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിളിച്ചറിയിച്ചു- അലീഷ പറയുന്നു.
മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാല്‍, ദിലീപ്, ജയറാം എന്നിവരെല്ലാം മാത്തുക്കുട്ടിയില്‍ അഭിനയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അലീഷയുടെ അരങ്ങേറ്റം ഒരു വമ്പന്‍ ചിത്രത്തിലൂടെയാണെന്നുതന്നെ പറയാം, അതും രഞ്ജത്തിന്റെ സംവിധാനത്തില്‍.


Click it and Unblock the Notifications











