മമ്മൂക്കയേക്കാള്‍ ചെറുപ്പമായിട്ടും അദ്ദേഹത്തിന്‌റെ അച്ഛനായി അഭിനയിക്കേണ്ടി വന്നു, കാരണം പറഞ്ഞ് അലന്‍സിയര്‍

By Midhun Raj

ക്യാരക്ടര്‍ റോളുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് നടന്‍ അലന്‍സിയര്‍ ലോപ്പസ്. മഹേഷിന്റെ പ്രതികാരം പോലുളള പടങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും മറ്റ് യുവനടന്മാര്‍ക്കൊപ്പവുമെല്ലാം അലന്‍സിയര്‍ അഭിനയിച്ചു. സ്വാഭാവികമായ അഭിനയ ശൈലിയാണ് അലന്‍സിയറിനെ എല്ലാവരുടെയും ഇഷ്ട നടനാക്കി മാറ്റിയത്. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലും അലന്‍സിയര്‍ പ്രധാന റോളുകളില്‍ അഭിനയിച്ചു.

വേറിട്ട ലുക്കുകളില്‍ തിളങ്ങി നടി രജനി ഭരദ്വാജ്, ചിത്രങ്ങള്‍ കാണാം

മമ്മൂട്ടിക്കൊപ്പം കസബ എന്ന ചിത്രത്തിലാണ് അലന്‍സിയര്‍ ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാലിന്‌റെ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലും അലന്‍സിയര്‍ എത്തി. സൂപ്പര്‍താരങ്ങളെ കുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും മനസുതുറന്നിട്ടുണ്ട് അലന്‍സിയര്‍. അതേസമയം മലയാളത്തിലെ രണ്ട് തലമുറയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് നടന്‍.

രണ്ട് തലമുറ നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുളള

'രണ്ട് തലമുറ നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുളള ആളാണ് ചേട്ടന്‍. മമ്മൂക്ക, ലാലേട്ടന്‍ എന്നിവരുടെ കൂടെയും പുതുതലമുറ നടന്മാരായ പൃഥ്വിരാജ് ഫഹദ്, ദുല്‍ഖര്‍ ഇങ്ങനെയുളള താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. പൊതുവെ എല്ലാവരും പറയാറുണ്ട് രണ്ട് ജനറേഷന്‍ ആളുകളാണ് ഇപ്പോഴുളളതെന്ന്. അങ്ങനെ എന്തെങ്കിലും വ്യത്യാസം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരക നടനോട് ചോദിച്ചത്'.

ഇതിന് മറുപടിയായി എനിക്ക് അങ്ങനെ

ഇതിന് മറുപടിയായി എനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന്' അലന്‍സിയര്‍ പറയുന്നു. 'മമ്മൂക്കയും ലാലേട്ടനുമൊക്കെ ഇപ്പോഴും ചെറുപ്പക്കാരാണ്. നിങ്ങള് ജനറേഷന്‍ എന്ന് പറഞ്ഞ് ലാലേട്ടനെയും മമ്മൂക്കയെയും പ്രായമാക്കേണ്ട. ആക്ടേഴ്‌സിന് പ്രായമില്ല. പ്രായാധിക്യം ഇല്ല. ഞാന്‍ സിമ്പിളായിട്ട് ഒരു കാര്യം പറയാം. ഞാന്‍ മമ്മൂക്കയുടെ അച്ഛനായിട്ട് അഭിനയിച്ച ആളാണ്'.

മമ്മൂക്ക ഇപ്പോഴും ചെറുപ്പമായി അഭിനയിക്കുന്നു

'മമ്മൂക്ക ഇപ്പോഴും ചെറുപ്പമായി അഭിനയിക്കുന്നു. അതാണ് ആക്ടേഴ്‌സിന്‌റെ ബോഡി ലാംഗ്വേജ്. മമ്മൂക്ക ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ കഴിയില്ല. ഞാന്‍ മമ്മൂക്കയേക്കാളും ചെറുപ്പമാണ്. എന്താണെന്ന് പറഞ്ഞുകഴിഞ്ഞാല്‍ ആക്ടേഴ്‌സിന്‌റെ മീഡിയം എന്ന് പറയുന്നത് ബോഡിയാണ്. ആ മനുഷ്യന്‍, ആ നടന്‍ രൂപം വഴി എടുത്തിരിക്കുന്നതും അതിന് വേണ്ടി സമര്‍പ്പിക്കുന്നതുമായ ഒരു രീതി ഉണ്ട്'.

Recommended Video

മമ്മൂട്ടി പുകവലി ഉപേക്ഷിക്കാനുള്ള കാരണം ഇതാണ് | FilmiBeat Malayalam
അതുകൊണ്ടാണ് മമ്മൂക്കയ്ക്ക് ഇപ്പോഴും

'അതുകൊണ്ടാണ് മമ്മൂക്കയ്ക്ക് ഇപ്പോഴും ചെറുപ്പക്കാരനായി ഇരിക്കാന്‍ പറ്റുന്നത്. അതിന് വേണ്ടി അദ്ദേഹം ശരീരം സൂക്ഷിക്കുന്നുണ്ട്. ഞാന്‍ എന്റെ ബോഡി സൂക്ഷിക്കാത്തതുകൊണ്ടാണ് എനിക്ക് മമ്മൂക്കയുടെ അപ്പനായിട്ട് അഭിനയിക്കേണ്ടി വന്നത്', അഭിമുഖത്തില്‍
അലന്‍സിയര്‍ പറഞ്ഞു. അതേസമയം പൃഥ്വിരാജ് സുകുമാരന്റെ കോള്‍ഡ് കേസാണ് അലന്‍സിയറിന്‌റെ പുതിയ ചിത്രം. ത്രില്ലര്‍ സിനിമയില്‍ പ്രാധാന്യമുളള ഒരു റോളില്‍ നടന്‍ എത്തുന്നു. ജൂണ്‍ 30നാണ് ആമസോണ്‍ പ്രൈം വഴി സിനിമ റിലീസ് ചെയ്യുന്നത്. തനു ബാലക് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X