നടന്‍ അലന്‍സിയര്‍ ലോപ്പസ് മുറിയിലെത്തി ബലപ്രയോഗം നടത്തി! നടനെതിരെ മീ ടൂ വില്‍ ആരോപണവുമായി നടി!!
Recommended Video

സിനിമാലോകത്ത് നിന്നും മീ ടൂ ക്യാംപെയിന്‍ ശക്തി പ്രാപിച്ച് വരികയാണ്. ബോളിവുഡിലെ പല പ്രമുഖരായ താരങ്ങളുടെയും പേരുകള്‍ ഇതിനകം പുറത്ത് വന്നിരുന്നു. നിരവധി നടിമാരാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ നടന്‍ മുകേഷിനെതിരെ യുവതി നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതായിരുന്നു. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ ജോസഫായിരുന്നു മുകേഷനിനെതിരെ എത്തിയത്.

ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് മറ്റൊരു വെളിപ്പെടുത്തല്‍ കൂടി വന്നിരിക്കുകയാണ്. നടന്‍ അലന്‍സിയര്‍ ലോപ്പസിനെതിരെയും മീ ടൂ ആരോപണം വന്നിരിക്കുകയാണ്. പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന സൈറ്റിലൂടെയാണ് നടി തുറന്നെഴുതിയിരിക്കുന്നത്. അലന്‍സിയര്‍ വളരെ മോശമായി പെരുമാറിയെന്നും പല തവണ പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമടക്കം ഗുരുതര ആരോപണമാണ് നടിയുടെ കുറിപ്പിലുള്ളത്. ഈ നടി ആരാണെന്നോ ഏത് സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് സംഭവമെന്നോ കൂടുതൽ വിവരങ്ങളില്ല.

നടിയുടെ വെളിപ്പെടുത്തല്‍
ഒരു തവണ ഞാനും അലന്‍സിയറും ഒരു സഹനടനും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് ആദ്യ സംഭവമുണ്ടായത്. പലതും സംസാരിച്ച് കൊണ്ട് അയാള്‍ എന്റെ മാറിടത്തിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു. കുറച്ച് കൂടി അടുത്തിടപഴകാനും കാര്യങ്ങള്‍ കുറച്ച് കൂടി ലഘുവായി കാണാനും അയാള്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പ്രതികരിച്ചില്ല. അയാളോടൊപ്പം ജോലി ചെയ്യുന്നതില്‍ ഞാന്‍ സുരക്ഷിതയല്ലെന്ന തോന്നലുണ്ടായി.

ഞെട്ടിക്കുന്ന അനുഭവം
പിന്നീടുണ്ടായ അനുഭവം ഞെട്ടിക്കുന്നതായിരുന്നു. എന്റെ മുറിയിലേക്ക് അയാള്‍ ഒരു നടിയോടൊപ്പം കയറി വന്നു. ഒരു നടന്റെ പ്രാധാന്യത്തെ കുറിച്ചും സ്വന്തം ശരീരം മനസിലാക്കേണ്ടതിനെ കുറിച്ചും അയാള്‍ പറഞ്ഞു. നാടകത്തിലെ പരിചയം മുന്‍നിര്‍ത്തി അയാള്‍ എന്നെ അപമാനിച്ചു. അയാളെ മുറിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കാന്‍ എനിക്ക് തോന്നിയിരുന്നു. എന്നാല്‍ അയാളുടെ പ്രായവും അടുത്ത് നില്‍ക്കുന്ന നടിയേയും കണക്കിലെടുത്ത് ഞാനത് ചെയ്തില്ല.

റൂമിലേക്ക് വന്നു..
ഒരു തവണ പിരീഡ്‌സ് ആയ ദിവസം ക്ഷീണം കൊണ്ട് സംവിധായകന്റെ അനുവാദത്തോടെ മുറിയിലേക്ക് ഞാന്‍ മടങ്ങി. മുറിയില്‍ കിടന്ന ഞാന്‍ വാതിലില്‍ മുട്ട് കേട്ടു. ഞാന്‍ താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണ്. പകച്ച് പോയ ഞാന്‍ സിനിമയുെട സംവിധായകനെ വിലിച്ചു. അദ്ദേഹം ഒരാളെ എന്റെ മുറിയിലേക്ക് അയക്കാമെന്ന് പറഞ്ഞു. അലന്‍സിയര്‍ എന്റെ മുറിയുടെ വാതില്‍ ചവിട്ടാന്‍ തുടങ്ങി. ഞാന്‍ വാതിലിന്റെ കൊളുത്ത് എടുത്തയുടന്‍ ഇയാള്‍ തള്ളിതുറന്ന് കയറി വന്നു. സംവിധായകനെ ഞാന്‍ വിളിച്ച കോള്‍ കട്ട് ചെയ്തിരുന്നില്ല. അലയന്‍സിയര്‍ അകത്ത് കടന്നയുടനെ വാതില്‍ പൂട്ടി. അയാള്‍ മദ്യപിച്ചിരുന്നു. ഞാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ വിരണ്ടു. അയാള്‍ എന്റെ കട്ടിലില്‍ ഇരുന്ന് സംസാരിക്കാന്‍ തുടങ്ങി. പിന്നീട് എഴുന്നേറ്റ് എന്റെ സമീപത്തേക്ക് വന്നു. ഈ സമയത്ത് കോളിംഗ് ബെല്‍ കേട്ടു. അത് അലന്‍സിയറില്‍ ഞെട്ടലുണ്ടാക്കി. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ ഒരു സഹസംവിധായകനാണ്. അദ്ദേഹം അലന്‍സിയറിനോട് സെറ്റിലെത്താന്‍ ആവശ്യപ്പെട്ടു. തനിക്ക് ഇപ്പോള്‍ ഷൂട്ട് ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. എന്നാല്‍ സഹസംവിധായകന്‍ ഇക്കാര്യം പറഞ്ഞ് തന്നെ അലന്‍സിയറിനെ കൂട്ടികൊണ്ട് പോയി.

ലൈംഗികതയെ കുറിച്ചു സംസാരിക്കുന്നു
പിന്നീട് എന്റെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ അലയന്‍സിയറും സ്ഥലത്തുണ്ട്. അയാള്‍ മീന്‍കറി ഓര്‍ഡര്‍ ചെയ്തു.ശേഷം മീന്‍ മാംസവും സ്ത്രീ ശരീരങ്ങളും തമ്മിലുള്ള താരതമ്യം ആരംഭിച്ചു. മീന്‍ നുള്ളിയെടുത്ത് കൊണ്ട് അയാള്‍ കൈവിരലുകള്‍ നക്കി. എന്നെ നോക്കി കൊണ്ടായിരുന്നു ഈ പ്രകടനം. ഞാനും എന്റെ സുഹൃത്തും ഇതോടെ അവിടെ നിന്നും മാറി. ഇതേ ദിവസം തന്നെ അയാള്‍ എന്നോട് അശ്ലീല ആംഗ്യം കാണിച്ചു. നാക്ക് ചുഴറ്റി കൊണ്ടുഴിഞ്ഞ് ഇയാള്‍ മോഹഭംഗം സംഭവിച്ചവനെ പോലെ കാണപ്പെട്ടു. ഇതേ ദിവസം വൈകിട്ട് ഒരു പാര്‍ട്ടിയില്‍ ഇയാള്‍ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും വാതോരാതെ സംസാരിക്കുന്നത് കേള്‍ക്കാന്‍ സാധിച്ചു.

മുറിയിലേക്ക് കടന്ന് വന്നു..
ഒരു ദിവസം ഞാനും മറ്റൊരു നടിയും ഷൂട്ടിംഗ് കഴിഞ്ഞ് റൂമില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. അപ്പോള്‍ അലന്‍സിയര്‍ അങ്ങോട്ട് വന്നു. അദ്ദേഹവുമായി റൂമേറ്റ് കുറച്ച് നേരം സംസാരിച്ചു. അദ്ദേഹം പോയിന്ന് തോന്നിയപ്പോള്‍ അവര് കുളിക്കാന്‍ കയറി. അബദ്ധവശാല്‍ റൂമിന്റെ വാതില്‍ അടക്കാന്‍ മറന്ന് പോയിരുന്നു. വളരെ വേഗം മുറിയിലേക്ക് കടന്ന് വന്ന താരം എന്റെ കട്ടിലില്‍ കയറി കിടുന്നു. എന്നിട്ട് ഉറങ്ങുകയാണോ എന്ന് ചോദിച്ചു. ഞാന്‍ ചാടി എഴുന്നേറ്റു, കുറച്ച് സമയം കൂടി കിടന്നോളു എന്ന് ആവശ്യപ്പെട്ട് അയാള്‍ എന്റെ കൈയില്‍ കേറി പിടിച്ചു. ഞാന്‍ ഉറക്കെ ശബ്ദമുണ്ടാക്കി. കുളിച്ച് കൊണ്ടിരുന്ന സുഹൃത്ത് എന്താണ് ശബ്ദമെന്ന് വിളിച്ച് ചോദിച്ചു. എന്നാല്‍ ഒരു തമാശ കാണിച്ചതാണെന്ന വൃത്തികേട് പറഞ്ഞ് കൊണ്ട് അയാള്‍ സ്ഥലം വിട്ടു. അവളോടും ഞാന്‍ ഇക്കാര്യം പറഞ്ഞു. അവള്‍ അലന്‍സിയറിനോട് ഇക്കാര്യം ചോദിച്ചെങ്കിലും അദ്ദേഹം ഉരുണ്ട് കളിക്കുകയായിരുന്നു.

സംവിധായകനോട് പറഞ്ഞു..
ഇക്കാര്യം ഞങ്ങള്‍ സിനിമയുടെ സംവിധായകനോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു അത്. സംവിധായകന്‍ ചോദ്യം ചെയ്തതിനോട് അലന്‍സിയര്‍ മോശമായി പ്രതികരിച്ചു. പിന്നീടത് അഭിനയത്തില്‍ പ്രകടിപ്പിക്കുകയും മദ്യപിച്ച് സെറ്റിലെത്തുകയും ചെയ്തു. സഹതാരങ്ങളെ അധിഷേപിക്കാനും അദ്ദേഹം മറന്നില്ലെന്നാണ് നടി പറയുന്നത്.


Click it and Unblock the Notifications











