For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണുങ്ങളോടായാലും പെണ്ണുങ്ങളോടായാലും പെരുമാറ്റം കൈവിട്ട് പോകാറുണ്ട്, മീടുവിനെ കുറിച്ച് അലൻസിയർ

  |

  നടൻ അലൻസിയർക്കെതിരെയുള്ള മീടൂ ആരോപണം മലയാള ചലച്ചിത്ര ലോകത്തിൽ വലിയ ചർച്ച വിഷയമായിരുന്നു. നടി ദിവ്യ ഗോപിനാഥാണ് അലൻസിയാർക്കെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയത്. അലൻസിയർക്കെതിരെ മലയാള സിനിമ ലോകത്തെ പ്രമുഖ രംഗത്തെത്തിയിരുന്നു.

  എന്നാൽ ഇപ്പോൾ അന്ന് സംഭവിച്ചതിനെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ അന്നത്തെ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നടിയുടെ ആരോപണം ഉണ്ടായി നാളുകൾക്ക് ശേഷമാണ് അലൻസിയർ ഇതിനെ കുറിച്ച് താരം പ്രതികരിക്കുന്നത്.

  ആദ്യം ദേഷ്യം വന്നു പിന്നെ ചിരിയാണ് തോന്നിയത്, ട്രോൾ ആക്രമണത്തെ കുറിച്ച് ലിച്ചി

  ചില നേരങ്ങളിൽ തന്റെ പെരുമാറ്റം കൈവിട്ട് പോകാറുണ്ട്. അത് സ്ത്രീകളോട് മാത്രമല്ല പുരുഷന്മാരോടും ഇത്തരത്തിലുണ്ടാകാറുണ്ടെന്ന് അലൻസിയർ പറഞ്ഞു. നടി ഗീതാ ഗോപിനാഥിനോട് തനിയ്ക്ക് ഒരു പരാതിയുമില്ല. എന്റെ പെരുമാറ്റം മോശമായി പോയി എന്ന് തോന്നിയപ്പോൾ തന്നെ അവരോട് മാപ്പ് പറഞ്ഞു. പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ വളരെ സത്യസന്ധമായി തന്നെ അവരോട് മാപ്പ് പറയുകയായിരുന്നു. ആ കുട്ടിയ്ക്ക് ഫീൽ ചെയ്തത് പോലെയൊന്നുമല്ല താൻ ഉദ്യേശിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

  മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട മീടൂ ആയിരുന്നു തന്റേത്. ഈ വാർത്ത കേട്ടപ്പോൾ ആദ്യം ചിരിയാണ് വന്നത്. മലയാള സിനിമയിലെ പീഡകൻ എന്ന ഒന്നാം സ്ഥാനപ്പേര് ചാർത്തിക്കിട്ടിയ ഒരു സ്വഭാവ നടൻ. സത്യസന്ധമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ തുറന്നു പറയാൻ ആർജവം കാണിച്ചിരുന്നുവെങ്കിൽ... അലൻസിയർ പറയുന്നു.

  തനിയ്കക് ഒരു പ്രശ്നമുണ്ടായപ്പോൾ ഒരിക്കൽ പോലും ഭാര്യയേയും മക്കളേയും കാണാത്തവരാണ് അവരെ വിളിച്ച് ആശ്വസിപ്പിച്ചത്. വെറും മൂന്ന് വർഷത്തെ പരിചയം മാത്രമാണ് കൊമേഴ്സ്യൽ സിനിമയുമായി തനിയ്ക്കുളളത്. അവിടെ ഉളളവർ തന്നെയാണ് ഒപ്പം നിന്നതും. എന്നാൽ മുപ്പത് വർഷത്തിലേറെ പരിചയമുള്ളവർ എന്നെ തള്ളി പറയുകയായിരുന്നു. ചിലർ സൗഹൃദം മാങ്ങയാണെന്നും തേങ്ങയാണെന്നും പറഞ്ഞു. മറ്റു ചിലർ മൗനം പാലിക്കുകയും ചെയ്തത് വേദനിപ്പിച്ചെന്നും അലൻസിയർ കൂട്ടിച്ചേർത്തു.

  തനിയ്ക്കെതിരെ വിവാദ ആരോപണം ഉയരുമ്പോൾ താൻ ബിജു മേനോൻ സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു തമസിക്കാൻ ഹോട്ടൽ മുറിവേണമോ അതോ വീട് മതിയോ എന്ന് ചോദിച്ചപ്പോൾ താൻ വീടായിരുന്നു തെരഞ്ഞെടുത്തത്. ഹോട്ടൽ മുറിയിലാണ് താമസിച്ചിരുന്നതെങ്കിൽ ഇന്ന് ഈ ക്യാമറയ്ക്ക് മുന്നിൽ അലൻസിയർ എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് എന്നോടൊപ്പം ബിജു മേനോൻ ഉൾപ്പെടെയുള്ള ചിത്രത്തിലെ താരങ്ങളുണ്ടായിരുന്നു. ആ സമയത്ത് തന്റെ ഒപ്പം നിന്നതും അവരായിരുന്നു- അലൻസിയാർ പറഞ്ഞു.

  ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി? കൗതുകം സൃഷ്ടിച്ച് ചിത്രത്തിന്റെ പേര്

  ആഭാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ യായിരുന്നു അലൻസിയർ തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ച് നടി ദിവ്യ ഗോപിനാഥാ രംഗത്തെത്തിയത്.ബ്ലോഗിലൂടെയാണ് നടി, അലൻസിയർക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒടുവിൽ ദിവ്യയോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു.
  അലൻസിയറ്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ശ്യാം പുഷ്ക്കരൻ നേരത്തെ പറഞ്ഞിരുന്നു.സൗഹൃദം ഒരു തേങ്ങയുമല്ല, മാനവികതയാണ് പ്രധാനപ്പെട്ട കാര്യമെന്നും ശ്യാം പറഞ്ഞിരുന്നു.

  മാലിദ്വീപിൽ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് എസ്ആര്‍കെ!! ക്യൂട്ട് ചിത്രം പങ്കുവെച്ച് ഗൗരി

  English summary
  Alencier says about His Life after Metoo Allegation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X