For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ചേറ് നിറഞ്ഞ മുണ്ട് ധരിച്ച് മമ്മൂക്ക!! ആദ്യം തങ്ങള്‍ക്ക് ശകാരം, പിന്നെ കുട്ടികളുടെ സ്വന്തം അമുദനായി

  |
  സിനിമ കാണാൻ എത്തിയത് കുട്ടികൾക്കൊപ്പം | filmibeat Malayalam

  മമ്മൂട്ടിയുടെ പേരൻപ് മികച്ച പ്രതികരണം നേടി സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ജൈത്രയാത്ര തുടരുകയാണ്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ഭാഷ വേർതിരിവില്ലാതെ ലഭിച്ചു കൊണ്ടിരിക്കുന്നത്. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു അമുദൻ എന്ന് നിസംശയം പറയാൻ സാധിക്കും.

  ഭാനുപ്രിയ കുരുക്കിലേയ്ക്ക്!! നടിയുടെ ചെന്നൈയിലെ വീട്ടിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കണ്ടെത്തി, മനുഷ്യക്കടത്തെന്ന് സംശയം...

  ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാകുന്നത് സെറിബ്രൽ പൾസ് ബാധിച്ച ഒരു കൂട്ടം കുട്ടികളേയും അവരുടെ മാതാപിതാക്കളേയും കൊണ്ട് പേരൻപ് കാണാൻ എത്തിയ ആൽഫ പീഡിയാട്രിക് റിഹാബിലേറ്റൻ ചൈൽഡ് ഡെവലപ്പ്മെന്റെ സെന്ററിന്റെ അനുഭവ കുറിപ്പാണ്.സിനിമ കണ്ടതിനു ശേഷം ഇവർ മമ്മൂക്കയെ കാണാനും ഇവർ എത്തിയിരുന്നു. ജീവിതത്തിലുണ്ടായ രണ്ട് മഹത്തായ സംഭവങ്ങളെ കുറിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

  താൻ ആരാധിച്ച മമ്മൂക്കയെ അല്ല കണ്ടത്!! യാത്ര കാണണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, പക്ഷെ പേരൻപ് ... വെളിപ്പെടുത്തലുമായി സംവിധായകൻ മാഹി

  സിനിമ കാണാൻ എത്തിയത് കുട്ടികൾക്കൊപ്പം

  സെറിബ്രൽ പാൾസി കുട്ടിയും അതിന്റെ അച്ഛനും അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ കഥ എന്ന നിലയിൽ അല്ഫയും ഞങ്ങളും ഏറെക്കാത്തിരുന്ന ഒരു സിനിമയായിരുന്നു പേരന്പ് എങ്കിലും റിലീസിന്റെ പിറ്റേ ദിവസം തന്നെ പോയിക്കാണാൻ നിർബന്ധിച്ചത് സുഹൃത്തും ഫോട്ടോഗ്രാഫറുമായ നാദിർഷായാണ്.അൽഫയിലെ എല്ലാ മാതാപിതാക്കൾക്കും ഒപ്പം പോയി കാണണം എന്നാഗ്രഹിച്ച് വിളിച്ചെങ്കിലും പലർക്കും ഇത് കണ്ടിരിക്കാനുള്ള മനക്കരുത്തില്ല എന്നതിനാൽ കുറച്ച് പേരാണ് കൂടെ വന്നത്. കഴിഞ്ഞ 7 വർഷമായി ഇത്തരം 200-ലധികം അച്ഛനമ്മമാരുടെ വേദനകളിലൂടെ കടന്ന് പോയ അൽഫയ്ക്ക് അവരെ ഒരിക്കലും നിർബന്ധിക്കാനാവുമായിരുന്നില്ല..

  തിരിച്ചറിവ്

  അമുദവൻ തുടക്കത്തിൽ വിഷമിച്ചത് പോലെ പാപ്പായും അൽഫയിലെ നൂറിലധികം കുഞ്ഞുങ്ങളും മറ്റു കുഞ്ഞുങ്ങളെപ്പോലെ എന്ത് കൊണ്ട് നടക്കുന്നില്ല എന്ന് വെറും സിംപതിയോടെ ചിന്തിക്കുന്നവരാവും സമൂഹത്തിലധികവും, എന്നാൽ ഈ കുഞ്ഞുങ്ങളുടെ പരിമിതികളും കഴിവുകളും മനസ്സിലാക്കിക്കഴിയുമ്പോഴാണ് അവരിപ്പോൾ നടക്കുന്നത് പോലും എത്ര ബുദ്ധിമുട്ടിയാണ് എന്ന് അമുദവൻ തിരിച്ചറിയുന്നത് പോലെ സമൂഹവും തിരിച്ചറിയുന്നത്. അപ്പോഴാണ് ഒരുവനെ ചൂണ്ടി നീ എന്ത് കൊണ്ട് മറ്റവനെപ്പോലെ ആകുന്നില്ല എന്ന സമൂഹത്തിന്റെ ചോദ്യം എത്ര മാത്രം ക്രൂരവും ബ്രൂട്ടലുമാണെന്ന് അമുദവന്റെ ഒപ്പം നമ്മളും തിരിച്ചറിയുന്നത്.
  അപ്പോഴാണ് സമൂഹത്തിൽ നിന്നവരെ മാറ്റി നിർത്തി അടയാളപ്പെടുത്താൻ നമ്മൾ ഉപയോഗിക്കുന്ന "Disabled " , "Special", "Differently Abled" "ഭിന്നശേഷി", "പരിമിതശേഷി" എന്നിങ്ങനെയുള്ള പ്രയോഗങ്ങളിൽ നിറയുന്ന ക്രൂരതയുടെ ആഴമറിയുന്നത്. അടുത്തിടെ യു എ ഇ ഗവൺമെന്റ് അത് "People Of Determination" എന്ന് തിരുത്തിയിരുന്നു.

  ഷൂട്ടിങ് എത്തിയപ്പോൾ

  സിനിമ കഴിഞ്ഞിറങ്ങിയ ഉടൻ സുഹൃത്ത് നാദിർഷയെ വിളിച്ചു. എന്ത് വന്നാലും വേണ്ടില്ല മമ്മൂക്കയെ ഒന്ന് നേരിൽ കാണണം. കണ്ടേ പറ്റൂ എന്ന് സിനിമ കണ്ട അല്ഫയിലെ അച്ഛനമ്മമാരും. കണ്ട് ഒരഭിപ്രായം പറയണം. ചില സമയങ്ങളിൽ സൗഹൃദത്തിന്റെ ഒരു ശക്തി ഉണ്ടല്ലോ. അസാധ്യങ്ങളെ സാധ്യമാക്കാൻ നമ്മെ സഹായിക്കുന്നത്. അതാണ് അന്നും ഇന്നും എന്നും അല്ഫയെ അൽഫയാക്കി നിലനിർത്തുന്നത്.മമ്മൂക്ക അടുത്തൊരിടത്ത് ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടെന്നറിഞ്ഞു. ഒഫീഷ്യൽ വഴിയെ പോയാൽ സമയം എടുക്കും. നമുക്ക് വേണ്ടത് ഒരല്പം പേഴ്‌സണൽ നിമിഷങ്ങളാണ്.

  ചേറു നിറഞ്ഞ വസ്ത്രത്തിൽ അദ്ദേഹം

  അല്ഫയുടെ വാനിൽ സിനിമ കണ്ട കുഞ്ഞുങ്ങളും മാതാപിതാക്കളുമായി ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. അവിടെ ഉഗ്രൻ സ്റ്റണ്ട് നടക്കുകയാണ്. മമ്മൂക്ക താഴെ സ്റ്റണ്ട് ചെയ്ത് ചേറിലും ചെളിയിലും കുളിച്ച് രൂപം തന്നെ തിരിച്ചറിയാൻ മേലാതെ നിൽക്കുകയാണെന്നും പെർമിഷനില്ലാതെ പറ്റില്ലെന്നും ഷൂട്ടിംഗ് കോർഡിനേറ്റേഴ്‌സിൽ നിന്ന് മറുപടി കിട്ടി.
  എങ്കിലും ഞങ്ങൾ വന്ന വിവരം ഒന്നറിയിക്കാൻ മാത്രം പറഞ്ഞു. അൽപനേരം കാത്തിരുന്നിട്ടാണെങ്കിലും ഞങ്ങളെ അമ്പരപ്പിച്ച് കൊണ്ട് കുറച്ച് കഴിഞ്ഞ് ഷർട്ട് മാറ്റി ചേറു നിറഞ്ഞ മുണ്ടുമായി മമ്മൂക്ക കേറിവന്നു. കുട്ടികളെ വെയിൽ കൊള്ളിച്ചതിനായിരുന്നു ആദ്യ ശാസന. പ്ലാൻ ചെയ്യാതെ കുഞ്ഞുങ്ങളെയും കൂട്ടി എത്തിയതിന് നീരസപ്പെട്ടെങ്കിലും കുഞ്ഞുങ്ങളെ കണ്ടപ്പോൾ മമ്മൂക്ക ആർദ്രതയോടെ പേരമ്പിലെ അമുദവനായി.

  മ്മൂക്കയെപ്പോലാണ് വാപ്പച്ചി

  സെറിബ്രൽ പാൾസി വന്ന് അൽഫയിൽ നിന്ന് ആദ്യം നടന്ന 7-ആം ക്‌ളാസ്സുകാരി ആമിനയെ പരിചയപ്പെടുത്തി. ആമിന സിനിമ കണ്ടപ്പോൾ വിഷമം വന്നെന്നും സിനിമയിലെ മ മ്മൂക്കയെപ്പോലാണ് അവളുടെ വാപ്പച്ചി അവളെ നോക്കുന്നതെന്നും പറഞ്ഞപ്പോൾ "മോൾ വിഷമിക്കരുത് ട്ടോ . മോളുടെ വാപ്പച്ചി മോളെ നല്ല പോലെ ഇനിയും നോക്കും" എന്ന് പറഞ്ഞു ചേർത്ത് നിർത്തി മൂർദ്ധാവിൽ കൈകൾ വെച്ച് ഒരു നിമിഷം അമുദവനായി കണ്ണുകൾ അടച്ചു.മറിയവും, ഇവാനയും, സിയയും തക്കുവും അക്ഷയും അയിഷയും മമ്മൂക്കയെ കൗതുകത്തോടെ നോക്കി.

  നാഷണൽ അവാർഡിനെ കുറിച്ച്

  ചേറിൽ കുളിച്ച് നിൽക്കുന്ന മുണ്ടിൽ നിന്ന് അദ്ദേഹം ഒരു ഫോട്ടോ എടുത്തോളാൻ അനുവാദം തന്നു. അൽഫയിലെ കുഞ്ഞുങ്ങളെ ഇനിയും കാണാം എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. ജോലി സ്ഥലത്ത് എത്തി ബുദ്ധിമുട്ടിച്ചതിൽ സോറി പറഞ്ഞു അടുത്ത ഒരു നാഷണൽ അവാർഡ് കൂടി വിഷ് ചെയ്തപ്പോൾ മമ്മൂക്ക മുകളിലേയ്ക്ക് നോക്കി ചിരിച്ചിട്ട് പറഞ്ഞു " അതിപ്പോൾ നമ്മുടെ കയ്യിലല്ലല്ലോ". "പക്ഷെ നിങ്ങളുടെ ഒക്കെ അവാർഡ് ഇപ്പോൾ എനിക്ക് കിട്ടിയല്ലോ . എനിക്കത് മതി."

  English summary
  ALFA Paediatric Rehabilitation Centre share Experience to peranbhu

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more