അലി അക്ബറിന്റെ മകള്‍ സുമംഗലിയായി! ലാളിത്യത്തിന്റെ ഉത്തമോദാഹരണമായ വിവാഹം! വീഡിയോ കാണൂ!

സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറിന്റെ മകള്‍ വിവാഹിതയായി. അലീനയുടെ വിവാഹം കഴിഞ്ഞുവെന്നും ലളിതമായ ചടങ്ങായിരുന്നുവെന്നും വ്യക്തമാക്കി അദ്ദേഹം തന്നെയാണ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ വിവാഹത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. പതിവില്‍ നിന്നും വ്യത്യസ്തമായി സര്‍വ്വാഭരണ വിഭൂഷിതയായല്ല വധുവെത്തിയത്. ആടയാഭരണങ്ങളോ ആള്‍ക്കൂട്ടമോയില്ലാതെ സാധാരണക്കാരായാണ് വധുവും വരനുമെത്തിയത്. നിലത്ത് വിരിച്ച പായയിലാണ് വരനു വധുവും ഇരുന്നത്. കോഴിക്കോട് ബാലികാ സദനത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

ബാലികാ സദനത്തിനെ അന്തേവാസികള്‍ക്കൊപ്പമാണ് മകളുടെ വിവാഹമെന്ന് വ്യക്തമാക്കിയത് സംവിധായകന്‍ തന്നെയായിരുന്നു. മകൾ അലീനയുടെ വിവാഹം കഴിഞ്ഞതായി സുഹൃത്തുക്കളെ അറിയിക്കുന്നു. കോഴിക്കോട് ബാലികാ സദനത്തിലെ മക്കളോടൊപ്പം കുഞ്ഞാഘോഷം, ലഘു ഭക്ഷണം,ലളിതമായ ചടങ്ങിൽ എല്ലാവരെയും പങ്കെടുപ്പിക്കുക പ്രയാസമാകയാൽ ആരെയും ക്ഷണിച്ചില്ല. ക്ഷമിക്കുമല്ലോ. എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ,പ്രാർത്ഥന മക്കളോടൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.ഇതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

Ali Akbar daughter

വാക്കുകളിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലര്‍ത്തുന്ന സംവിധായകന്‍ മകളുടെ വിവാഹത്തിലും അത് പാലിച്ചുവെന്നും നവദമ്പതികള്‍ക്ക് ആശംസ നേരുന്നുവെന്നും അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ വിവാഹ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X