twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അലി സൗവാ (മൊറോക്കോ)

    By Staff
    |

    അലി സൗവാ (മൊറോക്കോ)

    സംവിധാനം : നെബില്‍ അയോച്ച്
    തിരക്കഥ : ജിയോ റോബര്‍ട്ട് തൊമ്മന്‍
    സംഗീതം : കൃഷ്ണ ലെവി
    അഭിനേതാക്കള്‍ : മൗനിം ക്ബാബ്, മുസ്തഫ ഹന്‍സാലി, ഖലീല്‍ എസ്സാദി, ഹലീമ ഫ്രിസി...

    കാസാബ്ലാങ്ക തെരുവുകളില്‍ ജനിച്ചുവളര്‍ന്ന അലി, ഒമര്‍, കൗക, ബൗബ്കര്‍ എന്നീ കുട്ടികളുടെ കഥയാണ് അലി സൗവാ. അക്രമം, ദാരിദ്യ്രം, വേശ്യാവൃത്തി, അയിത്തം തുടങ്ങിയ അനാചാരങ്ങളോട് ഈ കുട്ടികള്‍ പോരാടേണ്ടിവന്നു. എങ്കിലും സ്നേഹബന്ധത്തിന്റെ നേര്‍ത്ത നൂലെങ്കിലും പൊട്ടാതെ അവര്‍ കാത്തുസൂക്ഷിച്ചു. അതിനിടയ്ക്കാണ് അവരുടെ എതിരാളികളുടെ ഏറേറ്റ് അലി മരിക്കുന്നത്. കൂട്ടുകാര്‍ എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. അലിയുടെ മൃതശരീരം എങ്ങോട്ടു കൊണ്ടുപോകും? ഏതെങ്കിലും ശ്മശാനത്തില്‍ അലിയെ അടക്കണമെന്ന് അവര്‍ക്ക് പൊലീസിനോട് അപേക്ഷിക്കാമോ? അലി സൗവാ ഇതിനുത്തരം നല്‍കുന്നു.

    നെബില്‍ അയോച്ച്

    1969ല്‍ ജനനം. 1987ല്‍ പാരീസിലെ നാടകസ്കൂളിലൂടെ കലാരംഗത്തേക്ക് പ്രവേശിച്ചു. 89ല്‍ പ്രൊഡക്ഷന്‍ മാനേജരായും 90ല്‍ അസിസ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 92ലാണ് ആദ്യ ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ 98ല്‍ സംവിധാനം ചെയ്ത മെക്തൗബാണ് അയോച്ചിന് അന്തര്‍ദ്ദേശീയ പ്രശസ്തി നേടിക്കൊടുത്തത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X