അലിയ ഭട്ട് ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു

By Aswathi

തമിഴ് സംവിധായകന്‍ മണിരത്‌നം അടുത്തതായി സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ തമിഴകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ യങ് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനാകുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്.

ഇപ്പോള്‍ കേള്‍ക്കുന്നു, ബോളിവുഡിലെ കൊച്ചു സുന്ദരിയായ അലിയ ഭട്ട് മണിരത്‌നം ചിത്രത്തില്‍ നായികയായെത്തുന്നു എന്ന്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് അലിയ തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.

alia-bhatt

മനോഹരമായ മറ്റൊരു പ്രണയകഥയെ കുറിച്ച് പറയുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ ആര്‍ റഹ്മാനാണ്. മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അലിയയെ ക്ഷണിച്ചിട്ടുണ്ടെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പറയാനായിട്ടില്ലെന്നും ഇവര്‍ പറയുന്നു. ചര്‍ച്ചകള്‍ നടന്നുവരുന്നതേയുള്ളൂ. അതേ സമയം, അലിയയുടെ വക്താവ് വാര്‍ത്തകള്‍ നിഷേധിച്ചു.

ദുല്‍ഖറിന്റെ അടുത്ത കാലത്തെ ചില ചിത്രങ്ങള്‍ കണ്ടിട്ട്, നടന്റെ അഭിനയം ഇഷ്ടപ്പെട്ടതുകൊണ്ടാണ് മണിരത്‌നം തന്റെ അടുത്ത ചിത്രത്തിലേക്ക് താരത്തെ ക്ഷണിച്ചത്. അലിയ അല്ല നായികയെങ്കിലും മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X