നയന്‍താരയെ കടത്തിവെട്ടാന്‍ ഒരു നടി സൗത്ത് ഇന്ത്യയിലേക്ക്, പ്രതിഫലം നയനെക്കാള്‍ ഇരട്ടി!!

ആരാണ് ആ നായിക എന്നല്ലേ ചിന്തിയ്ക്കുന്നത്, മറ്റാരുമല്ല ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ലഭിയ്ക്കുന്ന ഏത് വേഷവും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ആലിയ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന വാര്‍ത്തകള്‍ ഇതിനോടകം സജീവമാണല്ലോ. വന്‍ പ്രതിഫലം വാങ്ങിയാണത്രെ ആലിയ ഭട്ട് തെലുങ്ക് സിനിമയിലൂടെ സൗത്ത് ഇന്ത്യയിലേക്ക് കടക്കുന്നത്.

നിലവില്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ ലേഡി എന്നറിയപ്പെടുന്ന നയന്‍താരയാണ് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത്. ഏറ്റവും പുതിയ ചിത്രങ്ങളായ രജനികാന്തിന്റെ ദര്‍ബാര്‍, വിജയ് യുടെ ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കും നാല് മുതല്‍ അഞ്ച് കോടിവരെയാണ് നയന്‍താര പ്രതിഫലം വാങ്ങിയത്.

nayanzandaliabhatt

എന്നാല്‍ ആലിയ ഭട്ട് സൗത്ത് ഇന്ത്യയിലെത്തുന്നത് അതിനിരട്ടി പ്രതിഫലം വാങ്ങിക്കൊണ്ടാണ്. തെലുങ്ക് യുവതാരങ്ങളെ അണിനിരത്തി ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒന്‍പത് കോടി രൂപയാണത്രെ ആലിയ കരാര്‍ ചെയ്തത്. സൗത്ത് ഇന്ത്യന്‍ നായികമാര്‍ക്ക് നിലവില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്.

നയന്‍താര കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് അനുഷ്‌ക ഷെട്ടിയാണ് നാല് കോടി രൂപയാണ് ഇന്ത്യന്‍ സിനിമയുടെ ദേവസേനയായ അനുഷ്‌ക ഷെട്ടി വങ്ങുന്നത്. ബോളിവുഡ് താരങ്ങള്‍ക്ക് വന്‍ പ്രതിഫലമാണ് സൗത്ത് ഇന്ത്യയില്‍ ലഭിയ്ക്കുന്നത്. എന്നാല്‍ ആലിയയുടെ അല്പം കൂടുതല്‍ തന്നെയാണ്. പ്രഭാസിന്റെ സാഹോ എന്ന ചിത്രത്തില്‍ അഭിനിച്ചതിന് ശ്രദ്ധ കപൂറിന് ലഭിച്ചത് ആറ് കോടി രൂപയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X