ആലിയയോട് ക്രഷല്ല!! മറ്റൊരു ആഗ്രഹമുണ്ട്... വെളിപ്പെടുത്തി ദുൽഖർ സൽമാൻ
ചുരുങ്ങിയ കാലയളവിനുള്ളിൽ ബോളിവുഡിൽ തന്റേതായ സ്ഥനം കണ്ടെത്തിയ താരമാണ് ആലിയ ഭട്ട്. വളരെ വേഗത്തിലായിരുന്നു ബോളിവുഡ് മുൻനിരനായികമാരുടെ പട്ടികയിൽ ആലിയ ഇടം പിടിച്ചത്. ബോളിവുഡിൽ സജീവമാണെങ്കിലും തെന്നിന്ത്യയിലും ആലിയയ്ക്ക് ആരാധകരുണ്ട്. പ്രേക്ഷകർ മാത്രമല്ല സിനിമാതാരങ്ങളും ആലിയയുടെ ഫാൻസ് ലിസ്റ്റിലുണ്ട്.
ഇപ്പോഴിത താൻ കടുത്ത ആലിയ ഭട്ട് ആരാധകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പിന്നീട് മറ്റൊരു ആഗ്രഹവും തരം വെളിപ്പെടുത്തിയിട്ടുണ്ട് . തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡ് പ്രേക്ഷകർക്കിടയിലും ദുൽഖർ സജീവമായി തുടങ്ങിയിട്ടും. അതുപോലെ ആലിയ തെന്നിന്ത്യൻ സിനിമയിൽ ചുവട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.

ക്രഷല്ല
ഒരുപാട് പേരുടെ സ്വപ്നനായികയാണ് ആലിയ ഭട്ട്. പ്രേക്ഷകരെ പോലെ തന്നെ താരങ്ങൾക്കിടയിലും ആലിയയോട് ക്രഷുള്ള നിരവധി പേരുണ്ട്. അത് വെളിപ്പെടുത്താറുമുണ്ട്. എന്നാൽ തനിയ്ക്ക് ആലിയയോട് ക്രഷില്ലെന്ന് ദുൽഖർ വെളിപ്പെടുത്തി. കൂടാതെ മറ്റൊരു ആഗ്രഹവും നടൻ വെളിപ്പെടുത്തുകയുണ്ടായിരുന്നു.

മകളെ ആലിയപോലെ വളർത്തണം
തന്റെ പ്രിയപ്പെട്ട താരം ആലിയയാണെന്ന് തുറന്നു പറഞ്ഞ ദുൽഖർ മകളുടെ ഭാവിയെ കുറിച്ചും വെളിപ്പെടുത്തുകയുണ്ടായി. മകൾ മറിയം വളർന്ന് വലുതാകുമ്പോൾ ആലിയയെ പോലെ കാണാൻ ആഗ്രഹിക്കുന്നതായും ദുൽഖർ വെളിപ്പെടുത്തി. കൂടാതെ ഈ അടുത്തിടെ നടിയുടെ ഒരു സിനിമ കണ്ടതിനെ കുറിച്ചും താരം പങ്കുവെച്ചു.

ബാല താരമായി എത്തി
ബാലതാരമായി സിനിമയിട്ടാണ് ആലിയ സിനിമയിൽ എത്തുന്നത്. പിന്നീട് കരൺ ജോഹർ ചിത്രമായ സ്റ്റുഡന്റസ് ഓഫ് ദ് ഇയറിലൂടെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുകയായിരുന്നു. ആദ്യ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തു വന്ന ഹൈവേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റാസിയിലെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചത്. നിരവധി പുരസ്കാരങ്ങളും നേടിയെത്തിയിരുന്നു.
സംവിധായകൻ മഹേഷ് ഭട്ടിന്റേയും നടി സോണി രസ്ദാന്റേയും മകളാണ് ആലിയ

രാജമൗലിയ്ക്കൊപ്പം ആലിയ
ബോളിവുഡിൽ കയ്യടി വാങ്ങി കൂട്ടിയ ആലിയ തെന്നിന്ത്യൻ ചിത്രത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനായ രാജൗലിയ്ക്കൊപ്പമാണ് ആലിയയുടെ ആദ്യ ചിത്രം ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ ആർആർ. രാംചരൺ തേജയും ജൂനിയർ എൻടിആറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലാണ ആലിയ എത്തുന്നക്. ഇതിനായി തെലുങ്ക് പഠിക്കുകയാണ് താരം.


Click it and Unblock the Notifications