എസ് എസ് രാജമൗലിക്കു വേണ്ടിയുളള കഷ്ടപ്പാടില്‍ ആലിയ ഭട്ട്! പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണിതെന്ന് നടി!
ബാഹുബലിക്ക് ശേഷമുളള എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ആര്‍ആര്‍ആര്‍ എന്ന് പേരിട്ട ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായികയാവുന്നത്.
തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്കുളള ആലിയയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിനു വേണ്ടി തെലുങ്ക് പഠിക്കാനുളള ശ്രമങ്ങളിലാണ് ബോളിവുഡ് താരസുന്ദരിയുളളത്. പഠിച്ചെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുളള ഭാഷയാണ് തെലുങ്കെന്ന് ആലിയ പറയുന്നു. ബുദ്ധിമുട്ടുണ്ടെങ്കിലും ഏറെ എക്‌സ്പ്രസീവ് ആയൊരു ഭാഷ കൂടിയാണിത്.

ഉച്ചാരണവും വാക്കുകളുടെ അര്‍ത്ഥവും മനസ്സിലാക്കികൊണ്ടാണ് ആലിയ തെലുങ്ക് പഠിക്കുന്നത്. ഡയലോഗുകളെല്ലാം പഠിച്ച് കഥാപാത്രത്തെ ഉള്‍ക്കൊളളാനുളള ശ്രമങ്ങളിലാണ് ആലിയയുളളത്. തെലുങ്ക് പഠിക്കാനുളള ഇതുവരെയുളള ശ്രമങ്ങളില്‍ ഒരു വാക്യം മുഴുവനായി സംസാരിക്കാന്‍ പഠിച്ചുവെന്നും ആലിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം 300 കോടി ബഡ്ജറ്റിലാണ് എസ് എസ് രാജമൗലി പുതിയ ചിത്രമൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആലിയയ്ക്കു പുറമെ ബോളിവുഡില്‍ നിന്നും അജയ് ദേവ്ഗണും ചിത്രത്തില്‍ എത്തുന്നുണ്ട്. വിഷ്വല്‍ എഫക്ട്‌സിനു പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം ഡിവിവി ധനയ്യയാണ് നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











