ബാഹുബലിക്ക് ശേഷം 400 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി! വന്‍താരനിരയുമായി ആര്‍ആര്‍ആര്‍!

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയെക്കുറിച്ചറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതുവരെയുള്ള സങ്കല്‍പ്പങ്ങളെയെല്ലാം മറ്റിമറിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. പ്രഭാസും അനുഷ്‌കയും തമന്നയും റാണ ദഗ്ഗുപതിയും രമ്യ കൃഷ്ണനുമൊക്കെ തങ്ങളുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് അവതരിപ്പിച്ചത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സ്വന്തമാക്കിയാണ് ബാഹുബലി മുന്നേറിയത്. ആര്‍ആര്‍ആറുമായാണ് രാജമൗലി എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

പ്രത്യേക വാര്‍ത്താസമ്മേളനത്തിനിടയിലായാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ബാഹുബലിയുടെ രണ്ട് ഭാഗത്തിനുമായി ചെലവഴിച്ച 400 കോടി രൂപയാണ് ആര്‍ആര്‍ആറിനായി വിലയിരുത്തുന്നത്. 2020 ജൂലെ 30 ന് റിലീസിന് ചെയ്യുന്ന തരത്തിലാണ് സിനിമയൊരുക്കുന്നത്. സാമന്തയാണ് നായികയായി എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ആലിയ ഭട്ടാണ് നായികയെന്നുള്ള വിവരമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുള്ളത്. ഇതാദ്യമായാണ് ആലിയ ഒരു തെന്നിന്ത്യന്‍ സിനിമയുമായി സഹകരിക്കുന്നത്. രാം ചരണും ജൂനിയര്‍ എന്‍ടി ആറുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

rrr

സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയുമായാണ് രാജമൗലി എത്തുന്നത്. രാം ചരണിന്റെ നായികയായാണ് ആലിയ എത്തുന്നത്. ബോളിവുഡില്‍ നിന്നും അജയ് ദേവ്ഗണും ആര്‍ആര്‍ആറിലേക്കെത്തുന്നുണ്ട്. തമിഴകത്തിന്റെ പ്രിയതാരങ്ങളിലൊരളായ സമുദ്രക്കനിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ അന്യഭാഷ പതിപ്പുകളുടെ പേര് തീരുമാനിച്ചിട്ടില്ല. ഡിവിവി എന്റര്‍ടൈന്‍മെയിന്‍സിന്‍രെ ബാനറില്‍ ഡിവിവി ധനയ്യയാണ് സിനിമ നിര്‍മ്മിക്കുന്നത്. കീരവാണിയാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X