For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഷൂട്ടിങ്ങിനിടെ ആയാൾ എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു!! മീ ടൂവെളിപ്പടുത്തലുമായി ആലിയ ഭട്ടിന്റെ അമ്മ

  |

  മീടു ക്യാംപെയ്നുകൾകൾ ഇന്ത്യൻ സിനിമ ലോകത്ത് സജീവമാകുകയാണ്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചിരുന്നവരും ഇപ്പോൾ പ്രവർത്തിക്കുന്നവരും തൊഴിൽ മേഖലയിൽ നിന്ന് തങ്ങൾ നേരിട്ടിരുന്ന വെല്ലുവിളികൾ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. ഹോളിവുഡിലാണ് മീടൂ വെളിപ്പെടുത്തൽ ആരംഭിച്ചതെങ്കിലും ബോളിവുഡിൽ ഈ മൂവ്മെന്റ് ഉണ്ടാക്കിയ ചലനം വളരെ വലുതയാരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്തും മീടു വെളിപ്പെടുത്തൽ സജ്ജീവമായിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട പല സെലിബ്രിറ്റികളുടേയും സ്വർണ് പ്രതിബിംബം വീണ് ഉടഞ്ഞിട്ടുണ്ട്.

  എന്റെ വെല്‍ഫെയര്‍ നോക്കാന്‍ എനിക്കറിയാം!! റിമ കല്ലിങ്കൽ വീണ്ടും അമ്മയിലേയ്ക്കോ? തിരിച്ചു പോക്കിനെ കുറിച്ച് തുറന്നടിച്ച് നടി...

  ബോളിവുഡ് നടി തനുശ്രീ ദത്തയാണ് മീടു വെളിപ്പെടുത്തലിന് ബോളിവുഡിൽ വീണ്ടും തുടക്കം കുറിച്ചത്. പ്രമുഖ നടൻ നാന പടേക്കറിനെതിരെ ഗുരതര ആരോപണമായിരുന്നു തനുശ്രീ പുറത്തു വിട്ടിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ താരത്തിന് പിന്തുണയറിയിച്ച് ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന്റെ പിന്നാലെയാണ് നിരവധി പേർക്കെതിരെ മീടു ആരോപണം തലപൊക്കിയത്.

  അവരിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടില്ല!! സൂപ്പര്‍ താരങ്ങളെ കുറിച്ച് ലോഹിതദാസിന്റെ ഭാര്യ

  പീഡിപ്പിക്കാൻ ശ്രമിച്ചു

  വർഷങ്ങൾക്ക് മുൻപ് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് മഹേഷ് ഭട്ടിന്റെ ഭാര്യയും ബോളിവുഡിലെ പ്രമുഖ നടി ആലി ഭട്ടിന്റെ അമ്മയുമായ സോണി റസ്ദാൻ രംഗത്തെത്തിയിരിക്കുകയാണ്. സോണിയുടെ വെളിപ്പെടുത്തലിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംഭവം നടന്ന് വർഷങ്ങൾ‌ പിന്നിട്ടിട്ടും ഇക്കാര്യം മറച്ചുവെച്ചതിന്റെ കാര്യവും സോണി വെളിപ്പെടുത്തിയിട്ടുണ്ട്.

  ഷൂട്ടിങ്ങിനിടെ മാനഭംഗശ്രമം

  ഒരു സിനിമ ഷൂട്ടിങ്ങിനിടെയായിരുന്നു തനിയ്ക്ക് നേരം മാനഭംഗശ്രമം ഉണ്ടായെന്നായിരുന്നു സോണിയുടെ വെളിപ്പെടുത്തൽ. എന്നാൽ അന്ന് അയാൾക്ക് വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ ഈ വിവരം ഇത്രയും നാൾ മൂടിവെച്ചതിനു പിന്നിലെ കാരണവും ഇവർ വെളിപ്പെടുപ്പെടുത്തിയിട്ടുണ്ട്. തന്നെ ആക്രമിക്കാൻ ശ്രമിച്ച വ്യക്തിയുടെ കുടുംബവുമായി തനിയ്ക്ക് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്റെ വെളിപ്പെടുത്താൽ അയാളുടെ കുടുംബത്തിനുണ്ടാകുന്ന നാണക്കേടിനെ കുറിച്ചോർത്താണ് തുറന്ന് പറയാതിരുന്നതെന്നും സോണിയ പറഞ്ഞു.

  ഒന്നും സംസാരിച്ചിട്ടില്ല

  ആ സമയത്ത് അയാൾക്ക് പിഞ്ചു കുഞ്ഞുങ്ങൾവരെയുണ്ടായിരുന്നു. അവർക്ക് കേൾക്കേണ്ടി വരുന്ന ചീത്ത പേരും പിന്നീടുള്ള ദുരനുഭവങ്ങളും തന്നെ അന്ന് നിശബ്ദയാക്കുകയായിരുന്നു. അതേസമയം ഇന്നത്തെ സാഹചര്യത്തിലാണ് ഇത്തരത്തിലുളള സംഭവം നടക്കുന്നതെങ്കിൽ തീർച്ചയായും താൻ ഇത് മൂടിവെയ്ക്കില്ലായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. അന്നത്തെ ആ സംഭവത്തിനു ശേഷം ഒരിക്കൽ പേലും അയാളുമായി സംസാരിച്ചിട്ടില്ല. തനിയ്ക്ക് ഒന്നു സംഭവിച്ചിട്ടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു.

  നടൻ അലോകിനെതിരേയും വിമർശനം

  നടൻ അലോകിനെതിരേയും മീടൂ ആരോപണങ്ങൾ ഉയർന്നു വന്നപ്പോൾ സോണിയും നടനെ കുറിച്ച് പ്രതികരിച്ചിരുന്നു. മദ്യപിച്ചു കഴിഞ്ഞാല്‌ ലോക് ഒരു സ്ത്രീ ലമ്പടനെ പോലെയാണ്. അദ്ദേഹത്തിന്റെ രീതിയും പെരുമാറ്റവും അങ്ങനെതന്നെയാണ്. ഒരിക്കൽ തനിയ്ക്കും അത്തരത്തിലുള്ള ഒരു അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നുവെന്നും സോണി പറഞ്ഞു. മുൻപൊരിക്കൽ മദ്യപിച്ച് അലോക് എന്റെ അടുത്തു കൂടി പോയപ്പോൾ മോശമായ രീതിയിൽ തന്നെ നോക്കിയിരുന്നു. അത് തനിയ്ക്ക് തീരെ ഇഷ്ടമായിട്ടില്ലായിരുന്നുവെന്നും സോണി പ്രതികരിച്ചു

  English summary
  Alia Bhatt's mother Soni Razdan reveals how somebody had tried to rape her on a film shoot

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more