ദിലീപിന്റെ ആലിബാബ

By Staff

ദിലീപിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്യുന്ന റോമിയോയുടെ ചിത്രീകരണം നടന്നുവരുന്നതേയുള്ളൂ. അതിനിടയില്‍ തന്നെ രാജസനേനനും ദിലീപും ചേര്‍ന്നുള്ള അടുത്ത ചിത്രത്തിന്റെ പദ്ധതികള്‍ ഒരുങ്ങിക്കഴിഞ്ഞു.

റോമിയോക്കു ശേഷം ദിലീപ് വീണ്ടും അഭിനയിക്കുന്ന രാജസേനന്‍ ചിത്രമായിരിക്കും ദ ഗ്രേയ്റ്റ് ആലിബാബ. ആയിരത്തിയൊന്നു രാവുകളിലെ കഥ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്.

മിസ് ഇന്ത്യ നീഹാരിക സിംഗാണ് ചിത്രത്തിലെ നായിക. ദിലീപിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയ് കൃഷ്ണ- സിബി കെ.തോമസ് ടീമാണ് ഈ ചിത്രത്തിനും രചന നിര്‍വഹിക്കുന്നത്.

പ്രൊജക്ടിനെ കുറിച്ച് ധാരണയായെങ്കിലും ഒരു വര്‍ഷം കഴിഞ്ഞേ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂ. 2008 ഡിസംബറിലായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. 2009ലെ ദിലീപിന്റെ വിഷുച്ചിത്രമായിട്ടായിരിക്കും ദ ഗ്രേയ്റ്റ് ആലിബാബ റിലീസ് ചെയ്യുന്നത്.

റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതിയ റോമിയോയുടെ ചിത്രീകരണം നടന്നുവരികയാണ്. ഇതിനു മുമ്പ് ഡാര്‍ലിംഗ് ഡാര്‍ലിംഗാണ് ദിലീപ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച രാജസേനന്‍ ചിത്രം. വിനീതായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X