രവി വളളത്തോളിനൊപ്പമുളള ഓര്‍മ്മചിത്രം പങ്കുവെച്ച് എലീന! അവാര്‍ഡ് ഏറ്റുവാങ്ങിയതിനെക്കുറിച്ച് നടി

By Prashant V R

ചലച്ചിത്ര സീരിയല്‍ താരം രവി വളളത്തോള്‍ വിടവാങ്ങിയത് കഴിഞ്ഞ ദിവമായിരുന്നു. അസുഖ ബാധിതനായി ചികില്‍സയില്‍ കഴിയവേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രവി വളളത്തോളിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മമ്മൂട്ടി അടക്കമുളള സഹ പ്രവര്‍ത്തകരായിരുന്നു അദ്ദേഹവുമായുളള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയത്.

alina-ravivallathol

എറ്റവുമൊടുവിലായി നടിയും അവതാരകയുമായ എലീന പടിക്കലും രവി വളളത്തോളിനൊപ്പമുളള ഒരു പഴയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കോളേജ് കാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് എലീന പടിക്കലും എത്തിയിരുന്നത്. അന്ന് രവി വളളത്തോള്‍ മുഖ്യാതിഥിയായി വന്നപ്പോള്‍ ഒരു സമ്മാനം അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് എലീന ഏറ്റുവാങ്ങുന്നതാണ് ചിത്രത്തിലുളളത്.

അഭിനയ രംഗത്തെ അതുല്യ പ്രതിഭയായ രവി വളളത്തോള്‍ സര്‍ നമ്മെ വിട്ടുപിരിഞ്ഞു. ആ പ്രതിഭയുടെ കൈയ്യില്‍ നിന്നും ഒരു അവാര്‍ഡ് ഏറ്റുവാങ്ങാന്‍ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു എന്നുമാണ് എലീന പടിക്കല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചിരിക്കുന്നത്.

അമ്പതിലധികം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ച രവി വളളത്തോള്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമായിരുന്നു. അഭിനയത്തിന് പുറമെ ഗാന രചയിതാവായും രവി വളളത്തോള്‍ തിളങ്ങിയിരുന്നു. എഴുത്തുകാരന്‍ കൂടിയായ രവി വളളത്തോള്‍ 25ലധികം ചെറുകഥകളും എഴുതിയിരുന്നു. മഹാകവി വളളത്തോള്‍ നാരായണ മേനോന്റെ മരുമകന്‍ കൂടിയായിരുന്നു താരം.

തിരുവനന്തപുരം സ്വദേശിയാണ് രവി വളളത്തോള്‍. ആരോഗ്യ പ്രശ്‌നങ്ങളാല്‍ നേരത്തെ സിനിമാ സീരിയല്‍ രംഗത്തുനിന്നും വിട്ടുനിന്നിരുന്നു നടന്‍. രവീന്ദ്രനാഥന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ദൂരദര്‍ശനില്‍ ജോലി ചെയ്തുകൊണ്ടായിരുന്നു രവി വളളത്തോള്‍ കരിയര്‍ തുടങ്ങിയത്. എലീന പടിക്കലിന് പുറമെ രശ്മി ബോബന്‍, ഊര്‍മ്മിള ഉണ്ണി തുടങ്ങിയ താരങ്ങളും രവി വളളത്തോളിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നു. അതേസമയം ബിഗ് ബോസിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് എലീന പടിക്കല്‍. ലോക് ഡൗണ്‍ കാലത്തും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്.

More from Filmibeat

Read more about: ravi vallathol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X