»   » ഫഹദിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മറ്റ് താരങ്ങളും കണ്ടു.. പ്രതികരണം!!

ഫഹദിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മറ്റ് താരങ്ങളും കണ്ടു.. പ്രതികരണം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

തുടര്‍ച്ചയായി പരാജയം നേരിട്ട ഫഹദ് ഫാസിന് അനുഗ്രഹമായിരുന്നു മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ക്കിടയിലും ബോക്‌സോഫീസിലും മികച്ച വിജയം നേടി. മഹേഷ് ഭാവന എന്ന നാട്ടിന്‍ പുറത്തുകാരനെയും ഇടുക്കിയെയും പ്രേക്ഷകരെ ആഴത്തില്‍ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടുണ്ടാകില്ല.

മഹേഷിന്റെ പ്രതികാരത്തിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ ലോകത്ത് നിന്നും ഒട്ടേറെ പേരാണ് ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തുന്നത്.

thondimuthalum-driksakshiyum

സംവിധായകരായ ലിജോ ജോസും പെല്ലിശേരിയും ബി ഉണ്ണികൃഷ്ണനും ചിത്രം കണ്ട് കഴിഞ്ഞ് അഭിപ്രായം പറഞ്ഞ് കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിങിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അഭിനന്ദനങ്ങളും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ലിജോ പെല്ലിശേരിയും ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനം അറിയിച്ചു. ബോക്‌സോഫീസിലും മികച്ച കളക്ഷനാണ് ചിത്രം നേടിയത്. 1.51 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍.

സജി പാഴൂരും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Lijo Jose Pellissery and B Unnikrishnan are all praise for Thondimudhalum Driksakshiyum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X