twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുതിച്ചുതുടങ്ങി, 2014 കിതച്ചുനിന്നു

    By Nirmal Balakrishnan
    |

    കഴിഞ്ഞവര്‍ഷം ഇതേസമയം കേരളത്തിലെ തിയറ്ററുകളില്‍ ജനസമുദ്രമായിരുന്നു. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദൃശ്യം റിലീസ് ചെയ്ത സമയം. തൊട്ടപ്പുറത്തെ തിയറ്ററില്‍ സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയും. ദൃശ്യത്തിനു ടിക്കറ്റുകിട്ടാതെ നിരാശരാകുന്നവര്‍ ഇന്ത്യന്‍ പ്രണയകഥ കാണാന്‍ പോകും. അങ്ങനെ എല്ലാ തിയറ്ററുകളിലും ആളുകള്‍ ഇടിച്ചുകയറി സിനിമ ആഘോഷമാക്കിയ വര്‍ഷം. എന്നാല്‍ ഈ വര്‍ഷമോ.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ക്രിസ്മസിന് മൂന്നു ചിത്രമാണ് റിലീസ് ചെയ്തത്. അതില്‍ ഒന്നുപോലും കാണാന്‍ കൊള്ളാന്‍ പറ്റാത്തതാണെന്ന അഭിപ്രായം വന്നതോടെ ആളുകള്‍ തിയറ്ററുകളിലേക്കു പോകുന്നത് ഉപേക്ഷിച്ചു. ജയസൂര്യയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലും, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാന വേഷം ചെയ്ത കസിന്‍സ്, ശ്രീനിവാസന്‍ നായകനായ ഷിബു ബാലന്റെ നഗരവാരിധി നടുവില്‍ ഞാന്‍ എന്നിവയാണ് പ്രധാന മൂന്നു മലയാള ചിത്രങ്ങള്‍. ഇതില്‍ ഒന്നിനു പോലും നല്ല അഭിപ്രായം നേടാന്‍ കഴിഞ്ഞില്ല.

    christmas-release

    ഏറ്റവും പ്രതീക്ഷയുണ്ടായിരുന്നത് വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് ആയിരുന്നു. നായകന്‍മാര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ജോജു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ അണിനിരന്നപ്പോള്‍ കോമഡിയുടെ മാലപ്പടക്കം പൊട്ടുമെന്നു പ്രതീക്ഷിച്ചു. അതേപോലെ പ്രിയന്റെ കോമഡി ചിത്രമായ ആമയും മുയലും. അറുവളിപ്പന്‍ തമാശ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതായിപോയി.

    ശ്രീനിവാസനും സംഗീതയും ഒന്നിച്ച നഗരവാരിധിയും ശരാശരി നിലവാരം പുലര്‍ത്തുമെന്നു കരുതിയിരുന്നു. എന്നാല്‍ സിനിമയുടെ രണ്ടാംഭാഗമെത്തിയപ്പോഴേക്കും എല്ലാം കൈവിട്ടുപോയി. ശ്രീനിവാസന്‍ തിരക്കഥയെഴുതിയിട്ടും സിനിമ വിജയിച്ചില്ല.

    ആകെ ആശ്വാസം നല്‍കുന്നത് ആമിര്‍ഖാന്റെ പികെയാണ്. അതും മുന്‍ചിത്രങ്ങളുടെ നിലവാരത്തിലെത്തുന്നുമില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടായ വിജയക്കുതിപ്പ് അവസാനമാകുമ്പോഴേക്കും കിതപ്പായിപ്പോയി.

    English summary
    All Christmas release are flop in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X