twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിജിപി പറഞ്ഞത് ശരിയാണ്, സിനിമ ആളുകളെ സ്വാധീനിക്കുന്നുണ്ട്: ജീത്തു ജോസഫ്

    By Aswini
    |

    സിനിമകളാണ് അക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന വാദമുണ്ടെങ്കില്‍ സിനിമകളും സീരകിയലുകളുമെല്ലാം നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. പ്രേമം എന്ന സിനിമ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്നുണ്ടെന്ന ഡിജിപി സെന്‍കുമാറിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    സിനിമ എല്ലാവരെയും സ്വാധീനിക്കുന്നുണ്ടെന്ന് ജജീത്തു പറഞ്ഞു. അതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഇല്ല. അതെങ്ങനെ സ്വാധീനിക്കുന്നു എന്നത് ആ സിനിമ കാണുന്ന വ്യക്തിയുടെ സ്വാഭവത്തെ അനുസരിച്ചിരിയ്ക്കും.

    jeethu-jospeh

    ഡിജിപിയുടെ അഭിപ്രായത്തോട് യോജിക്കുന്നു എന്നും എന്നാല്‍ ഏതെങ്കിലും ഒരു സിനിമ പേരെടുത്ത് വിമര്‍ശിക്കുന്നത് ശരിയായില്ലെന്നും ജീത്തു പറഞ്ഞു. സിനിമ മുഴുവനായും ആളുകളെ സ്വാധീനിക്കുന്നുണ്ട്. അതില്‍ ഒരു സിനിമ, രണ്ടു സിനിമ മാത്രം ആളുകളെ മോശക്കാരുക്കുന്നു എന്ന തത്വത്തോട് ഒട്ടും യോജിക്കാനാകില്ല.

    മമ്മി ആന്‍ഡ് മി പോലുള്ള സിനിമകള്‍ കണ്ട് മകളോടുള്ള അടുപ്പമെങ്ങനെയാകണമെന്നും അതനുസരിച്ച് പ്രവര്‍ത്തിച്ചവരുമായ അമ്മമാരുണ്ടാകാം. ദൃശ്യം സിനിമയില്‍ എല്ലാവരും അതിന്റെ തെറ്റായ വശത്തെക്കുറിച്ചാണ് ചിന്തിച്ചത്. എന്നാല്‍ ഒരു കുടുംബത്തില്‍ മക്കള്‍ മാതാപിതാക്കളോട് ഒരുകാര്യം പോലും ഒളിച്ചുവക്കരുതെന്ന നല്ല സന്ദേശം കൂടി ഈ സിനിമ നല്‍കുന്നുണ്ട്.

    സിനിമയിലെ നല്ലതും ചീത്തയും ജീവിതത്തില്‍ എങ്ങനെ സ്വാധീനിക്കണമെന്ന് ചിന്തിക്കേണ്ടത് നാമോരോരുത്തരുമാണ്. ആളുകളുടെ ജീവിതസാഹചര്യം, സ്വാഭാവം ഇവയെല്ലാം അതിന് കാരണമാണ്- ജീത്തു ജോസഫ് പറഞ്ഞു.

    English summary
    Films have always struck a chord with viewers at large irrespective of their age. But the magnitude of their impact depends on the character of each individual, noted filmmaker Jeethu Joseph said.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X