ബാലേട്ടനു ശേഷം ഉദയന്‍
മോഹന്‍ലാലിന്റെ കരിയര്‍ ഗ്രാഫില്‍ കുത്തനെയുള്ള ഉയര്‍ച്ചത്താഴ്ചകള്‍ അസാധാരണമല്ല. രാവണപ്രഭുവിനു ശേഷം ഒരു സൂപ്പര്‍ ഹിറ്റിനായി ബാലേട്ടന്‍ വരെ കാത്തിരിക്കേണ്ടി വന്നു. ബാലേട്ടനു ശേഷം മോഹന്‍ലാലിന് മറ്റൊരു സൂപ്പര്‍ഹിറ്റ് ലഭിച്ചത് രണ്ടു വര്‍ഷത്തിനു ശേഷം ഉദയനാണ് താരത്തിലൂടെയാണ്.
ഉദയനാണ് താരത്തിനു ശേഷം രണ്ടു ചിത്രങ്ങള്‍ ബോക്സോഫീസ് ദുരന്തങ്ങളായി മാറിയെങ്കിലും നരന്‍ വന്‍വിജയമായതോടെ മോഹന്‍ലാലിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. തന്മാത്ര, രസതന്ത്രം, കീര്‍ത്തിചക്ര, ബാബാ കല്യാണി... ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായി മോഹന്‍ലാല്‍ അരങ്ങുവാണു.
2006ലെ വിജയങ്ങളുടെ തുടര്‍ച്ചയായിരുന്നു 2007ലെ ആദ്യ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഛോട്ടാ മുംബൈ ഹിറ്റായി. പിന്നാലെയെത്തിയ ഹലോ സൂപ്പര്‍ഹിറ്റായി. പക്ഷേ തുടര്‍ച്ചയായ പരാജയങ്ങളുടെ മുന്‍കാല ഇടവേളകള്‍ ഓര്‍മിപ്പിക്കും വിധം വിജയങ്ങള്‍ പിന്നീട് ലാലിന് അന്യം നില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങളാണ് 2007ന്റെ രണ്ടാം പകുതിയില്‍ മോഹന്‍ലാലിന് നേരിടേണ്ടിവന്നത്.
അലിഭായി, ആഗ് (ഹിന്ദി), പരദേശി, റോക്ക് എന്‍ റോള്‍, ഫ്ലാഷ്... അഞ്ച് ചിത്രങ്ങളും ബോക്സോഫീസില്‍ മൂക്കും കുത്തി വീണു. ഏറെ പ്രതീക്ഷയോടെയെത്തിയ ഫ്ലാഷിനു സംഭവിച്ച ബോക്സോഫീസ് ദുരന്തം മോഹന്‍ലാലിന് കനത്ത തിരിച്ചടിയായി.
അടുത്ത പേജ് -


Click it and Unblock the Notifications