എല്ലാ പ്രതീക്ഷയും ഇനി കോളജ് കുമാരനില്‍

By Staff

ഇനി മോഹന്‍ലാലിന്റെ എല്ലാ പ്രതീക്ഷകളും കോളജ് കുമാരനിലാണ്. ജനവരി 26ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു തട്ടുപൊളിപ്പന്‍ മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും കുത്തിനിറച്ചാണെത്തുന്നത്.

കോളജ് കുമാരന്‍ ലാലിന്റെ തിരിച്ചുവരവാവുമോ? അവിടെയും ആശങ്കകളില്ലാതില്ല. കോളജ് കുമാരന്‍ ഒരുക്കിയ തുളസീദാസ് മുമ്പ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ബ്രഹ്മചാരി പരാജയമായിരുന്നു. സൂപ്പര്‍ഹിറ്റുകളോ നിലവാരമുള്ള വിനോദചിത്രങ്ങളോ തുളസീദാസിന്റെ ക്രെഡിറ്റില്‍ ഇതുവരെയില്ല.

സൂപ്പര്‍താരങ്ങളെ നായകന്‍മാരായി ലഭിച്ചപ്പോള്‍ പോലും ഒരു വിജയം സൃഷ്ടിക്കാന്‍ തുളസീദാസിന് കഴിഞ്ഞിട്ടില്ല. മിസ്റ്റര്‍ ബ്രഹ്മചാരി പോലെ ലാല്‍ ആരാധകരെ പോലും തിയേറ്ററുകളില്‍ നിന്നും അകറ്റിക്കളഞ്ഞ ചിത്രമൊരുക്കിയ തുളസീദാസാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ ആയിരം നാവുള്ള അനന്തന്‍ ഒരുക്കിയത്.

പ്രേക്ഷകരുടെ സഹനശേഷിയെ പരീക്ഷിക്കുന്ന മിസ്റ്റര്‍ ബ്രഹ്മചാരി എന്നൊരു പടം തട്ടിക്കൂട്ടിയ തുളസീദാസിന് വീണ്ടും ഡേറ്റ് നല്‍കാന്‍ മോഹന്‍ലാല്‍ തയ്യാറായി. തുളസീദാസ് അത്ഭുതം സൃഷ്ടിക്കുമെന്നാണോ മോഹന്‍ലാല്‍ പ്രതീക്ഷിക്കുന്നത്?

മുന്‍ പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X