ഏഷ്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര മേളയ്ക്ക് വേദിയാകാനൊരുങ്ങി ഹൈദരാബാദ്!!

By Prashant V R

കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള(ALLIFF)യുടെ നാലാം പതിപ്പിന് ഡിസംബര്‍ 1ന് ഹൈദരാബാദില്‍ തിരശ്ശീല ഉയരും. ഹൈദരാബാദ് പി.വി.ആര്‍ ഇന്‍-റോബിറ്റ് മാളിലെ വിവിധ സ്‌ക്രീനുകളിലായാണ് പ്രദര്‍ശനങ്ങള്‍. 4 ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്ര മേളയില്‍ 50 രാഷ്ട്രങ്ങളില്‍ നിന്നുള്ള 100ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ദേശീയ-അന്തര്‍ദേശീയ ഫീച്ചര്‍ ഫിലിമുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മേളയില്‍ ദിവസേന 16ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ മുഖ്യപരിപാടികളിലൊന്നായ അലിഫ് ല്‍ ലോക സിനിമകള്‍ ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദൃശ്യ - ശ്രാവ്യ മികവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

ALLIFF

ആഗോളശ്രദ്ധ നേടിയ ചലച്ചിത്ര മേളയുടെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പിവിആര്‍ സിനിമ സി.ഇ.ഒ കമല്‍ ഗ്യാന്‍ചന്ദാനി പറഞ്ഞു. ഈ ചലച്ചിത്രമേളയിലൂടെ രാജ്യത്തെ സിനിമ മേഖലയ്ക്ക് വ്യാവസായിക ഉന്നതി ഉള്‍പ്പടെ ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ഇന്‍ഡിവുഡ് ടീമിനു സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്രമേളയ്ക്കായി മള്‍ട്ടിപ്ലക്സ് തീയേറ്ററുകള്‍ വിട്ടു നല്‍കിയ പിവിആര്‍ മാനേജ്മെന്റ് നടപടിയെ അലിഫ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ നിഷാ ജോസഫ് പ്രശംസിച്ചു. ദക്ഷിണേന്ത്യയിലെ സിനിമ സംരഭങ്ങള്‍ക്ക് കരുത്തേകുന്ന തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു. ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്സൈറ്റും, ഡെലിഗേറ്റ് രജിസ്ട്രേഷനും ആരംഭിച്ചു കഴിഞ്ഞതായും നിഷാ ജോസഫ് അറിയിച്ചു.

ALLIFF

ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഫീച്ചര്‍ ഫിലിമുകള്‍ക്കു പുറമേ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു കൂട്ടം ഷോര്‍ട്ട് ഫിലിമുകളും, ഡോക്യുമെന്ററികളും, ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടികയിലുള്‍പ്പെട്ട ചിത്രങ്ങളുമുള്‍പ്പടെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കെയ്റോസ്റ്റമിയ്ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക വിഭാഗവും ഇത്തവണത്തെ കാര്‍ണിവലിന്റെ പ്രത്യേകതയാണ്. സെലിബ്രിറ്റി റെഡ് കാര്‍പെറ്റ് വോക്ക്സ്, പ്രദര്‍ശന ചിത്രങ്ങളുടെ സംവിധായകരും, താരങ്ങളുമായുള്ള ചോദ്യോത്തര പരിപാടി തുടങ്ങിയവയെല്ലാം മേളയുടെ ഭാഗമായി സംഘടിപ്പിക്കും. www.aliiff.com/delegate2018 എന്ന വെബ്സൈറ്റിലൂടെ ഡെലിഗേറ്റുകള്‍ക്ക് രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

അഖില്‍ വിജയ്
ഫോണ്‍ : +919072315933
Email - [email protected]
www.aliiff.com

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X