സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

By Lakshmi

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് രചന നാരായണന്‍കുട്ടി. മറിമായത്തിന് പിന്നാലെ സിനിമയില്‍ തിരക്കേറിയപ്പോള്‍ രചന കൂടുതല്‍ പ്രശസ്തയായി. കോമഡിയും ഗൗരവവുമെല്ലാം കുറിയ്ക്കുകൊള്ളുന്ന രീതിയില്‍ പ്രയോഗിക്കാനുള്ള രചനയുടെ കഴിവ് തീര്‍ച്ചയായും മറ്റു താരങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതാണ്.

സീരിയലും സിനിമയും മാത്രമല്ല, സ്‌കൂള്‍ കാലം മുതല്‍ക്കുതന്നെ ശാസ്ത്രീയ നൃത്തരൂപങ്ങളിലും കഥകളിയിലും കഥാപ്രസംഗത്തിലുമെല്ലാം രചന കഴിവുതെളിയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ റേഡിയോ മാംഗോയില്‍ ആര്‍ജെ ആയും രചന പേരെടുത്തിട്ടുണ്ട്. രചനയെക്കുറിച്ച് കൂടുതല്‍.

തീര്‍ത്ഥാടനത്തിലൂടെ സിനിമയില്‍

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

2001ല്‍ എംടി വാസുദേവന്‍ നായരുടെ രചനയില്‍ കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ത്ഥാടനം എന്ന ചിത്രത്തില്‍ നായികയുടെ കൂട്ടുകാരിയുടെ വേഷം ചെയ്താണ് രചന നാരായണന്‍കുട്ടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ആദ്യകാലത്തെ മറ്റു ചിത്രങ്ങള്‍

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

2002ല്‍ പുറത്തിറങ്ങിയ കാലചക്രം, 2003ല്‍ അടൂര്‍ ഗോപാലകൃശഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍കുത്ത് തുടങ്ങിയ ചിത്രങ്ങളിലും രചന ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

കലോത്സവവേദികളില്‍

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

സ്‌കൂള്‍ യുവജനോത്സവവേദികളില്‍ ശാസ്ത്രീയ നൃത്തം, കഥകളി, ഓട്ടന്‍ തുള്ളല്‍, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലെല്ലാം തിളങ്ങിയിട്ടുള്ള രചന നാലാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി പഠനകാലത്തും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.

അധ്യാപക ജോലി

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

പഠനത്തിന് ശേഷം തൃശൂരിലെ ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലിചെയ്തുവരുന്നതിനിടെയാണ് രചന മറിമായത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇടക്കാലത്ത് റേഡിയോ മാംഗോയില്‍ ആര്‍ജെ ആയും പേരെടുത്തു.

അവതാരക

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന റിയാലിറ്റിഷോയുടെ അവതാരകയെന്ന നിലിയലും രചന മലയാളികള്‍ക്ക് സുപരിചിതയാണ്.

ചാനലില്‍ നിന്നും വീണ്ടും സിനിമയില്‍

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

മറിമായത്തിലൂടെയും ആങ്കറിങ്ങിലൂടെയും നേടിയ പ്രശസ്തി രചനയെ വീണ്ടും സിനിമയിലെത്തിച്ചു. 2013ല്‍ ദീപു അന്തിക്കാട് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലക്കിസ്റ്റാറിലൂടെ രചന നായികയായി സിനിമയിലെത്തി.

ആമേനിലെ സഹോദരി

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ആമേന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ചെയ്ത കഥാപാത്രത്തിന്റെ സഹോദരിയായി രചന മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ക്ലാരയുടെ വേഷം ക്ലിക്കാവുകയും രചന അഭിനരംഗത്ത് കൂടുതല്‍ സ്വീകാര്യയാവുകയും ചെയ്തു.

വല്ലാത്ത പഹയന്‍

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

മറിമായം സീരിയലിലെ കലാകാരന്മാരെല്ലാം ഒന്നിച്ച വല്ലാത്ത പഹയന്‍ എന്ന ചിത്രത്തില്‍ സുമിത്ര എന്ന നായികവേഷം ചെയ്തത് രചനയായിരുന്നു.

മറ്റു ചിത്രങ്ങള്‍

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

ഏറെ പുരസ്‌കാരങ്ങള്‍ നേടിയ 101 ചോദ്യങ്ങള്‍ എന്ന ചിത്രത്തിലെ വേഷം. പുണ്യാളന്‍ അഗര്‍ബത്തീസിലെ അഡ്വക്കേറ്റിന്റെ വേഷം എന്നിവയും രചന മനോഹരമാക്കിയ വേഷങ്ങളാണ്.

ചാനല്‍ ഷോകളില്‍ ജൂറി

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

കോമഡി പരമ്പരയിലെ നടിയായും അവതാരകയായും ചാനലില്‍ എത്തിയ രചന ഇപ്പോള്‍ ചില ചാനലുകളില്‍ റിയാലിറ്റിഷോകളുടെ ജൂറിയായി എത്തിയിട്ടുണ്ട്.

സ്‌റ്റേജ് പരിപാടികള്‍

സര്‍വ്വകലകളിലും വല്ലഭ- രചന നാരായണന്‍കുട്ടി

സിനിമയി ബന്ധപ്പെട്ടും അല്ലാതെയും രചന ഒട്ടേറെ സ്റ്റേജ് പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ഗുരുവായൂരില്‍ രചന അവതരിപ്പിച്ച കുച്ചുപ്പുടി നൃത്തം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X