twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിലക്കുകള്‍ വെറുതെ, പെരുമഴയായി സിനിമകള്‍ വരും

    By Ajith Babu
    |

    ആഴ്ചയില്‍ ഒരു സിനിമ മാത്രം റിലീസ് ചെയ്താല്‍ മതിയെന്ന നിര്‍മാതാക്കളുടെ തിട്ടൂരമിറങ്ങി മാസമൊന്ന് തികയും മുമ്പെ തിയറ്ററുകളിലെത്തുന്നത് ഒരുപിടി സിനിമകള്‍. സ്‌കൂള്‍ തുറന്നതിനുശേഷം മഴസീസണിലും പ്രദര്‍ശനത്തിനായി അര ഡസന്‍ ചിത്രങ്ങളാണ് അണിയറയില്‍ തയാറായിരിക്കുന്നത്.

    Usthad Hotel

    മണ്‍സൂണ്‍ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട റിലീസ് മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ഖല്‍ സല്‍മാന്‍ നായകനാവുന്ന ഉസ്താദ് ഹോട്ടലാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്ന സിനിമകളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.നിത്യ മേനോന്‍ നായികയാവുന്ന ചിത്രത്തില്‍ തിലകനും പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

    അനീഷ് അന്‍വര്‍ ആദ്യമായി സംവിധാ നം ചെയ്യുന്ന മുല്ലമൊട്ടും മുന്തിരിച്ചാറുമാണ് മറ്റൊരു ചിത്രം. ഇന്ദ്രജിത്തും മേഘ്‌ന രാജും അനന്യ യുമാണ് നായികാ നായകന്മാര്‍. ഔട്ട്‌സൈഡറി നുശേഷം തമിഴ് നടന്‍ പശുപതി പ്രധാന കഥാപാത്രമായി വരുന്ന നമ്പര്‍ 66 മധുരൈ ബസും ഈയാഴ്ച റിലീസ്‌ചെയ്യും.

    റിലീസിന് തയാറായ വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് ജൂലൈ ആദ്യവാരം തന്നെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചട്ടക്കാരിയുട റീമേക്ക്, ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെ ട്ടിലൊരുങ്ങുന്ന സിംഹാസനം തുടങ്ങിയ ചിത്രങ്ങളും റിലീസിന് തയാറായി കഴിഞ്ഞു.

    English summary
    Even as the decision of the producers to restrict the number of releases to one per week has been debated by all in Malayalam, several films are waiting to hit the theatres.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X