»   » പുലിമുരുകനെ കടത്തി വെട്ടാന്‍ പൃഥ്വിയുടെയും മമ്മൂട്ടിയുടെയും ഭ്രഹ്മാണ്ഡ ചിത്രം വേണ്ട, ഡിക്യു മതി!!

പുലിമുരുകനെ കടത്തി വെട്ടാന്‍ പൃഥ്വിയുടെയും മമ്മൂട്ടിയുടെയും ഭ്രഹ്മാണ്ഡ ചിത്രം വേണ്ട, ഡിക്യു മതി!!

Posted By: Rohini
Subscribe to Filmibeat Malayalam

നൂറ് കോടി ക്ലബ്ബില്‍ കടന്ന മോഹലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ റെക്കോഡുകള്‍ ഇനിയേത് മലയാള സിനിമ തകര്‍ക്കും എന്ന ചര്‍ച്ചയാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്.

ദുല്‍ഖറിന് തീരെ ടൈമിങ്ങില്ലേ... ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ കാണൂ


പൃഥ്വിയുടെ ലൂസിഫറോ മമ്മൂട്ടിയുടെ കര്‍ണ്ണനോ ജയരാജിന്റെ വീരമോ എന്ന ചര്‍ച്ചകള്‍ ശക്തമായി പുരോഗമിയ്ക്കവെ ഇതാ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം പുലിമുരുകന്റെ ആദ്യത്തെ റെക്കോഡ് മറികടന്നിരിയ്ക്കുന്നു.


ടീസറിന് ലഭിച്ച സ്വീകരണം

നവംബര്‍ 26 ന് രാത്രി എട്ട് മണിയോടെ യൂട്യൂബില്‍ റിലീസ് ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. ഏഴ് ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ടീസര്‍ കണ്ടു കഴിഞ്ഞു.


പുലിമുരുകനെ വെട്ടി

ആദ്യ 24 മണിക്കൂറിനുള്ളില്‍ ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍ കണ്ടത് 4.92 ലക്ഷം ആളുകളാണ്. അതേ സമയം പുലിമുരുകന്റെ ടീസര്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ കണ്ടത് 4.28 ലക്ഷം ആളുകളായിരുന്നു.


ജോമോന്റെ സുവിശേഷങ്ങള്‍

പതിവ് സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ചേരുവകളെല്ലാം ചേര്‍ത്തൊരു ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ധനികനായ വ്യവസായിയുടെ മകനായി ദുല്‍ഖര്‍ എത്തുന്ന ചിത്രത്തില്‍ അച്ഛനായി എത്തുന്നത് മുകേഷാണ്, അനുപമ പരമേശ്വരനും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍


ടീസര്‍ കാണാം

റെക്കോഡുകള്‍ തിരുത്താന്‍ എത്തുന്ന ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ഒരിക്കല്‍ കൂടെ കാണാം.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
All-time record: Dulquer's 'Jomonte Suviseshangal' beats 'Pulimurugan'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam