»   » നിവിന്‍ പോളി ചിത്രത്തിന്‍റെ പേര് കോപ്പിയടി? മറ്റൊരാളിന്‍റെ കൈയ്യൊപ്പ് അടിച്ചു മാറ്റിയതാണോ?

നിവിന്‍ പോളി ചിത്രത്തിന്‍റെ പേര് കോപ്പിയടി? മറ്റൊരാളിന്‍റെ കൈയ്യൊപ്പ് അടിച്ചു മാറ്റിയതാണോ?

Posted By: Nihara
Subscribe to Filmibeat Malayalam

ഒരു പേരിലെന്തിരിക്കുന്നു എന്ന് പലപ്പോഴും നമ്മള്‍ ചോദിക്കാറുണ്ട്. ഒന്നും ഇല്ലെന്ന് പറയുന്നതിനുുമുന്‍പ് ചിലതൊക്കെ അറിയുന്നത് നല്ലതാണ്. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിന്റെ പേരാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പേരില്‍ പുതുമയുള്ള പക്കാ എന്റര്‍ടെയിന്‍മെന്റ് ചിത്രമാണിത്. ചിത്രത്തിനെങ്ങനെ ഇത്തരത്തിലൊരു പേര് ലഭിച്ചുവെന്നതിനെക്കുറിച്ച് പലപ്പോഴും പ്രേക്ഷകര്‍ ബോധവാന്‍മാരാകില്ല. അങ്ങനെയൊരു പേര് നല്‍കിയെന്നല്ലാതെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും പലപ്പോഴും കൃത്യമായി മറുപടി ലഭിച്ചുവെന്നും വരില്ല.

നിവിന്‍ പോളിയും അഹാനയും ഒന്നാം തീയതി തന്നെ എത്തിയതിനു പിന്നിലെ കാരണം ?

മമ്മൂട്ടിയുടെ വഴക്കാളിയായ അനിയത്തി ഇപ്പോള്‍ നിവിന്‍ പോളിയുടെ ചേച്ചി, എന്തൊക്കെ പുകിലാണോ എന്തോ?

ഈ പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വീഡിയോയില്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ നായികയായ അഹാന പറയുന്നൊരു ഡയലോഗുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ആ പേരിനൊരു തന്നെ ഒരു വെയിറ്റില്ലേ. വെയിറ്റൊക്കെ ആവാം. അത് എവിടെ നിന്നു വന്നുവെന്ന് കൂടി വ്യക്തമാക്കാമായിരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

പേരിനു പിന്നിലെ കഥ

പ്രേമത്തില്‍ മേരിയുടെ കൂട്ടുകാരനായി വേഷമിട്ട പയ്യന്നെ പ്രേക്ഷകര്‍ മറന്നു കാണാനിടയില്ല. അല്‍ത്താഫ് സലീമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇത്തരത്തിലൊരു പേര് സ്വീകരിച്ചതിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

ചന്ദ്രമതി ടീച്ചറുടെ കഥ

ക്യാന്‍സര്‍ എന്ന രോഗത്തില്‍ നിന്നും മോചനം നേടിയ അനുഭവത്തെക്കുറിച്ച് വിവരിച്ച് ചന്ദ്രമതി ടീച്ചര്‍ എഴുതിയ കഥയുടെ പേരാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. അസുഖമാണെന്നറിഞ്ഞപ്പോള്‍ മുതലുള്ള ജീവിതമാണ് ഇതില്‍ പ്രതിപാദിക്കുന്നത്.

അസുഖത്തില്‍ നിന്നും ജീവിതത്തിലേക്ക്

അസുഖം മറി കടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിലെ അനുഭവങ്ങലെക്കുറിച്ച് തുറന്നെഴുതിയപ്പോള്‍ ആ കഥയ്ക്ക് ടീച്ചര്‍ നല്‍കിയ പേരാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള.

കോമഡി സിനിമ

സിനിമയുടെ ടീസറും ലൊക്കേഷന്‍ വീഡിയോയുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പേരു തന്നെ വെയിറ്റല്ലേ

ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയില്‍ സിനിമയെക്കുറിച്ചുള്ള അഭിപ്രായം മറ്റു താരങ്ങളോട് ചോദിക്കുന്നുണ്ട്. അതിനിടയിലാണ് അഹാനയുടെ ഈ ഡയലോഗ് . ഈ പേരു തന്നെ ഒരു വെയിറ്റല്ലേയെന്നാണ് താരം ചോദിക്കുന്നത്.

കടപ്പാടും പ്രചോദനവും ഒന്നുമില്ല

ഇത്തരമൊരു ആശയം ലഭിച്ചതിനെക്കുറിച്ചുള്ള കടപ്പാടോ കോപ്പി റൈറ്റോ ഒന്നും സിനിമയുമായി ബന്ധപ്പെട്ട് പറയുന്നില്ല. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ചന്ദ്രമതി ടീച്ചറാണ്.

പുസ്തകത്തെക്കുറിച്ചു കൂടി ഓര്‍ക്കാമായിരുന്നു

ഫേസ്ബുക്കിലൂടെയാണ് ഈ പേര് മുന്‍പ് ഉപയോഗിച്ചതാണെന്ന് വ്യക്തമായത്. ചന്ദ്രമതി ടീച്ചര്‍ ഈ പേരിലൊരു കഥയെഴുതിയിട്ടുണ്ടെന്നും അതേ പേര് സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ ക്രഡിറ്റ് നല്‍കാമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

സിനിമയില്‍ മോഷണം പതിവാണ്

മോഷണത്തിന് പേരു കേട്ട ഇടം കൂടിയാണ് സിനിമ. ഈ സംഭവവും അത്തരത്തിലൊന്നാണെന്നാണ് ചിലര്‍ കമന്റ് ചെയ്തിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരാളുടെ കൈയ്യൊപ്പ് പതിഞ്ഞ സംഭവം എടുക്കുമ്പോള്‍ അവരെ അറിയിക്കുകയെന്ന സാമാന്യ മര്യാദ പോലും കാണിച്ചില്ലെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല

ഇത്തരത്തിലൊരു ചര്‍ച്ച അരങ്ങു തകര്‍ക്കുന്നതിനിടയില്‍ അണിയറ പ്രവര്‍ത്തകര്‍ ഈ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Allegation against the name of Nivin Pauly's new film's title.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam