»   » വലിയ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഒരു ചെറു ചിത്രം,അലാഗി!

വലിയ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഒരു ചെറു ചിത്രം,അലാഗി!

By: Karthi
Subscribe to Filmibeat Malayalam

രാജ്യത്തിന് മൊത്തം മാതൃകയാകുന്ന സാമൂഹ്യമാറ്റത്തേക്കുറിച്ച് ഒന്നര മിനിറ്റില്‍ സംസാരിക്കുന്ന ചിത്രമാണ് അലാഗി. ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്ന അലഗി പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്ക് വേണ്ടി തയാറാക്കിയതാണ്. ഏറെ കാതലായ ഒരു ആശയത്തെ ചെറു ഷോട്ടുകളിലാക്കി 90 സെക്കന്‍ഡില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ജോണ്‍ സാമുവല്‍. 

ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?

പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

Allagi

ഒരു കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ആ കുട്ടിയിലൂടെ വലിയൊരു മാറ്റത്തിന്റെ സന്ദേശം നാടിന് പകര്‍ന്ന് നല്‍കുയാണ് സംവിധായകന്‍ അലാഗിയിലൂടെ. മാസ്റ്റര്‍ രോഹിത് കൃഷ്ണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയവും സാമൂഹ്യവുമായ മാറ്റങ്ങളെ ഗ്രീസുകാര്‍ വിശേഷിപ്പിച്ചിരുന്ന പദമാണ് അലാഗി. പ്രമേയത്തിന് ഏറെ അനുയോജ്യമായതും ഈ പേര് തന്നെ. ചിത്രീകരണം, എഡിറ്റിങ്ങ്, പശ്ചാത്തലം  സംഗീതം മറ്റ് അനുബന്ധ ജോലികള്‍ എന്നിവയെല്ലാം ഒറ്റദിവസം കൊണ്ട് പൂര്‍ത്തിയാക്കി എന്നതാണ് അലാഗിയുടെ മറ്റൊരു സവിശേഷത.

യദു കൃഷ് ആണ് അലാഗിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതവും സൗണ്ട് എഫക്‌സും മഹാദേവന്‍ നിര്‍വഹിച്ചിരിക്കുന്നു.

English summary
Allagi a short film about Swach Bharath.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam