നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്‌നം കൈയ്യാങ്കളിയിലെത്തി! ഇരുവര്‍ക്കുമെതിരെ പോലീസ് കേസ്!
വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനെക്കുറിച്ച് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്‌നം കൈയ്യാങ്കളിയിലേക്കെത്തിയെന്നും ഇരു വിഭാഗത്തിനുമെതിരെ പോലീസ് കേസെടുത്തുവെന്നുമൊക്കെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
നിര്‍മ്മാതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചുവെന്നാണ് പരാതി. നിര്‍മ്മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലെത്തി സംവിധായകനും സുഹൃത്തും ആക്രമിച്ചുവെന്നാണ് പരാതി. വീട്ടിലെ ജനലകളും മറ്റും അടിച്ച് തകര്‍ത്തുവെന്നും വീട്ടിലെ സ്ത്രീകളെ ഉപദ്രവിച്ചുമെന്നുമാണ് പരാതി. പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംവിധായകന്റെ പരാതിയില്‍ നിര്‍മ്മാതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെയും സുഹൃത്തിനേയും പരിക്കേല്‍പ്പിച്ചുവെന്ന പരാതിയുമായാണ് സംവിധായകന്‍ പോലീസിനെ സമീപിച്ചത്. ഇവര്‍ക്കിടയിലെ പ്രശ്‌നത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നിര്‍മ്മാതാവിന്റെ മകന്‍ സംവിധായകനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനിടയിലെ പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications











