നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്! 14 കാരിയെ ജോലിക്ക് നിര്‍ത്തുന്നതായി ആരോപണം! താരത്തിനെതിരെ വിമര്‍ശനം!

ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രികളിലൊരാളാണ് ഭാനുപ്രിയ. അഭിനയം മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് ഇവര്‍ മുന്നേറിയത്. പരമ്പരകളിലാണ് താരമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരുകാലത്ത് തിളങ്ങിനിന്ന താരങ്ങളിലൊരാള്‍ കൂടിയായ ഭാനുപ്രിയ തനിക്ക് ലഭിച്ച കഥാപാത്രങ്ങളെയെല്ലാം അങ്ങേയറ്റം ഗംഭീരമാക്കിയിരുന്നു. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരവുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്കായി താരം നിര്‍ത്തിയെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

14 കാരിയായ പെണ്‍കുട്ടിക്ക് മാസം 10, 000 രൂപയാണ് ശമ്പളമായി നല്‍കുന്നതെങ്കിലും കഴിഞ്ഞ 18 മാസമായി ഇവര്‍ തുക നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭാനുപ്രിയയുടെ സഹോദരന്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും താരം പ്രതികരിച്ചില്ലെന്ന ആരോപണങ്ങളും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടി ഇടയ്ക്ക് വീടുവിട്ടിറങ്ങി പോയപ്പോള്‍ മോഷണക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Bhanupriya

ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിക്കാന്‍ വിമുഖത കാണിക്കാത്ത താരങ്ങളിലൊരാള്‍ കൂടിയാണ് ഭാനുപ്രിയ. ഹിന്ദിയിലും തെലുങ്കിലുമൊക്കെയായി ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ലെന്ന മുന്‍പൊരിക്കല്‍ താരം തുറന്ന് പറഞ്ഞിരുന്നു. ചുരുങ്ങിയ സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും ലഭിച്ചതെല്ലാം അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു. പ്രിയതാരത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ആരാധകരും അസ്വസ്ഥരാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X