»   » ദിലീപ് മുന്‍നിര താരങ്ങളെ ഒതുക്കാന്‍ ശ്രമിച്ചു, മുന്തിരിവള്ളി റിലീസും പൃഥ്വിരാജിന്റെ വേഷവും !!

ദിലീപ് മുന്‍നിര താരങ്ങളെ ഒതുക്കാന്‍ ശ്രമിച്ചു, മുന്തിരിവള്ളി റിലീസും പൃഥ്വിരാജിന്റെ വേഷവും !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഇപ്പോള്‍ മലയാള സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പക്ഷേ ക്ലൈമാക്‌സിലെ ട്വിസ്റ്റില്‍ സിനിമാലോകവും പ്രേക്ഷകരും ഏറെ ഞെട്ടിയിരിക്കുകയാണ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ നാടകീയമായാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. സംശയമുനകള്‍ താരത്തിന് നേരെ നീളുമ്പോഴും താരസംഘടനയും താരങ്ങളും ദിലീപിനൊപ്പമായിരുന്നു.

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ ദിലീപ് ഇപ്പോള്‍ അപ്രിയനായി മാറിയിരിക്കുകയാണ്. താരസംഘടനയില്‍ നിന്ന് മാത്രമല്ല പ്രേക്ഷക മനസ്സില്‍ നിന്ന് കൂടിയാണ് താരത്തെ പുറത്താക്കിയിട്ടുള്ളത്. അറസ്റ്റിലായ ദിലീപിനെതിരെ വ്യാപകമായ ആരോപണങ്ങളാണ് പലരും ഉന്നയിച്ചിട്ടുള്ളത്.

മലയാള സിനിമ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചു

മലയാള സിനിമ ഒന്നടങ്കം തന്റെ കൈയ്യിലായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ നിന്നാണ് ഫിയോക് സംഘടന താരം ആരംഭിച്ചതെന്ന് തരത്തില്‍ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. താന്‍ പ്ലാന്‍ ചെയ്യുന്ന കാര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോട് പലവിധത്തില്‍ പക തീര്‍ക്കുമെന്നുള്ള തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കാന്‍ ശ്രമിച്ചു

മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രമായ മുന്തിരിവള്ളികള്‍ സിനിമയുടെ റിലീസ് വൈകിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. റിലീസ് വൈകിപ്പിച്ച് വന്‍സാമ്പത്തിക നഷ്ടം വരുത്താനായിരുന്നു താരം ഉദ്ദേശിച്ചിരുന്നതത്രേ.

ധീരമായ നടപടി സ്വീകരിച്ച് നിര്‍മ്മാതാവ് മുന്നോട്ട് പോയി

തങ്ങള്‍ക്ക് മുന്നിലുള്ള തടസ്സങ്ങളെയെല്ലാം തരണം ചെയ്ത് കൃത്യസമയത്ത് ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മ്മാതാവിന്റെ തീരുമാനം. ഇക്കാര്യം ജനപ്രിയനെ ചൊടിപ്പിച്ചുവെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിച്ചത്.

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നായികയായി മഞ്ജു വാര്യര്‍

നീണ്ട ഇടവേളയ്ക്ക ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യരെ തേടി നിരവധി അവസരങ്ങളായിരുന്നു എത്തിയത്. രണ്ടാം വരവില്‍ മിക്ക ചിത്രങ്ങളിലും നായകനായത് മോഹന്‍ലാലായിരുന്നു ഇതും താരത്തെ ചൊടിപ്പിച്ചുവെന്ന തരത്തില്‍ ഗോസിപ്പ് പ്രചരിച്ചിരുന്നു.

പെരുമഴക്കാലത്തിലെ വേഷം

പെരുമഴക്കാലം എന്ന സിനിമയില്‍ പൃഥ്വിരാജിനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ആ വേഷം ദിലീപ് ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന തരത്തിലും കാര്യങ്ങള്‍ പ്രചരിച്ചിരുന്നു.

പൃഥ്വിരാജിന്റെ വേഷം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന്റെ വര്‍ക്ക് തുടങ്ങുന്നതിന് മുന്‍പ് താന്‍ നായകനായി അഭിനയിക്കാമെന്നും ഡേറ്റ് തരാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇത് ദിലീപിന്റെ തന്ത്രമാണെന്ന് സംവിധായകനായ തുളസീദാസ് നിര്‍മ്മാതാവിനെ അറിയിക്കുകയായിരുന്നു. മുന്‍ അനുഭവം വിലയിരുത്തിയായിരുന്നുവത്രേ സംവിധായകന്‍ അത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

English summary
Dileep tries to sideline Prithviraj and Mohanlal,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam