twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാല തന്റെ പിതാവിന്റെ ജീവിതകഥ! സംവിധായകന്‍ ഇനിയെങ്കിലും സമ്മതിക്കണമെന്ന് മുംബൈ സ്വദേശിനി

    By Midhun
    |

    Recommended Video

    കാല യഥാർത്ഥ കഥയെന്ന് അവകാശവാദം | filmibeat Malayalam

    ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ രജനികാന്ത് ചിത്രം കാല തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. കബാലിക്കു ശേഷമിറങ്ങുന്ന തലൈവര്‍ ചിത്രമെന്ന നിലയിലാണ് ആരാധകര്‍ ചിത്രത്തിന് ഇത്രത്തോളം സ്വീകാര്യത നല്‍കിയിരിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകള്‍ തെറ്റിക്കാതെ ഒരുക്കിയിരിക്കുന്ന സിനിമയാണ് കാലയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    മണ്ണിന് വേണ്ടിയുള്ള പോരാട്ടം.. കറുപ്പിന്റെ രാഷ്ട്രീയം.. കാല ഹെവിയാണ്.. ശൈലന്റെ റിവ്യൂ...മണ്ണിന് വേണ്ടിയുള്ള പോരാട്ടം.. കറുപ്പിന്റെ രാഷ്ട്രീയം.. കാല ഹെവിയാണ്.. ശൈലന്റെ റിവ്യൂ...

    തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കബാലി പോലെ രജനിയുടെ മാസും ക്ലാസും ചേര്‍ന്നുളെളാരു പ്രകടനമാണ് ചിത്രത്തിലുളളതെന്നും അറിയുന്നു. ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ കാല തന്റെ പിതാവിന്റെ ജീവിത കഥയാണെന്ന് പറഞ്ഞ് രംഗത്തെത്തയിരിക്കുകയാണ് മുംബൈ സ്വദേശിനി.

    കാല പൊളിച്ചെന്ന് ആരാധകര്‍

    കാല പൊളിച്ചെന്ന് ആരാധകര്‍

    കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍സ്റ്റാര്‍ ചിത്രം കാല തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. രജനി ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് കാലയെന്നാണ് ആദ്യ ദിന പ്രതികരണങ്ങള്‍ വരുന്നത്. രജനിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. കബാലിയേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ചിത്രമാണ് കാലയെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. മാസു ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് ഇത്തവണയും സൂപ്പര്‍സ്റ്റാറില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ തലൈവരുടെ പ്രകടനം തന്നെയാണ് ആസ്വാദകരെ ത്രില്ലടിപ്പിക്കുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയവും അവതരണവുമാണ് ഇത്തവണയും പാ രഞ്ജിത്ത് തന്റെ ചിത്രത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അറിയുന്നു.

    ചിത്രത്തിനെതിരായ ആരോപണം

    ചിത്രത്തിനെതിരായ ആരോപണം

    കാല തന്റെ പിതാവിന്റെ ജീവിത കഥയാണെന്ന് പറഞ്ഞ് മുംബൈ സ്വദേശിനി രംഗത്തെത്തിയിരിക്കുകയാണ്. മുംബൈയില്‍ സ്ഥിര താമസമാക്കിയ വിജയലക്ഷ്മിയാണ് അവകാശവാദവുമായി എത്തിയിരിക്കുന്നത്. ചിത്രം തന്റെ പിതാവിന്റെ ജീവിതമാണ് പറയുന്നതെന്ന് ഇനിയെങ്കിലും സംവിധായകനായ പാ രഞ്ജിത്ത് സമ്മതിക്കണമെന്ന ആവശ്യവുമായാണ് വിജയലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരനും പത്രപ്രവര്‍ത്തകനുമായ ജവഹര്‍ നടാറും ചിത്രത്തിനെതിരെ നൂറ്റൊന്ന് കോടിയുടെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

    കാലയുടെ കഥ

    കാലയുടെ കഥ

    1957ല്‍ മുംബൈയില്‍ നിന്ന് ധാരാവിയിലേക്ക് താമസംമാറി ഗുഡ്വാല സേത്ത്,കലാ സേത്ത് എന്നീ പേരുകളില്‍ മുംബൈ നഗരത്തെ അടക്കി ഭരിച്ച തിരവിയം നാടാര്‍ എന്ന തന്റെ അച്ഛന്റെ ജീവിതമാണ് കാലായെന്നാണ് വിജയലക്ഷ്മി പറയുന്നത്. കാലയുടെ കഥ തിരുനെല്‍വേലിയില്‍ നിന്നും എത്തി മുംബൈ അടക്കി വാണ ആളുടെ കഥയാണെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം തിരുനെല്‍വേലിയില്‍ നിന്നും മുംബൈയിലെത്തി ഇത്തരമൊരു ജീവിതാനുഭവമുളളയാള്‍ തന്റെ പിതാവ് മാത്രമാണെന്നാണ് വിജയലക്ഷ്മി പറയുന്നത്.

    വിജയലക്ഷ്മി പറഞ്ഞത്

    വിജയലക്ഷ്മി പറഞ്ഞത്

    "കാല സിനിമയില്‍ പറയുന്ന എല്ലാ ഘടകങ്ങളും എന്റെ കുടുംബവുമായി ഏറെ സാമ്യമുളളതാണ്. കുടുംബാംഗങ്ങളുടെ എണ്ണത്തില്‍ പോലും അത് കാണാം,വിജയലക്ഷ്മി പറയുന്നു. കാലയില്‍ രജനി സഞ്ചരിക്കുന്ന ജീപ്പിന്റെ നമ്പര്‍ 1956 ആണ്. ഇതേവര്‍ഷം തന്നെയാണ് എന്റെ അച്ഛന്‍ മുംബൈയിലെത്തിയതും.ചിത്രത്തില്‍ ചെറിയൊരു വ്യത്യാസമുളളത് രജനിയുടെ വേഷത്തില്‍ മാത്രമാണ്. കറുപ്പിന് പകരം വെളുപ്പെന്ന വ്യത്യാസം മാത്രം. നട്ടെല്ലുണ്ടെങ്കില്‍ കാലയുടെ സംവിധായകന്‍ സമ്മതിക്കണം ഇത് എന്റെ അച്ഛന്റെ ജീവിതമാണെന്ന്.വിജയലക്ഷ്മി പറഞ്ഞു.

    കാല കരിങ്കാല! കണ്ടവര്‍ ഒന്നടങ്കം പറയുന്നു, മികച്ച തുടക്കം തന്നെ! ആദ്യ പ്രതികരണം ഇങ്ങനെ, കാണൂ!കാല കരിങ്കാല! കണ്ടവര്‍ ഒന്നടങ്കം പറയുന്നു, മികച്ച തുടക്കം തന്നെ! ആദ്യ പ്രതികരണം ഇങ്ങനെ, കാണൂ!

    സാവിത്രിയെ പോലെ ഞാനും ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു! തുറന്ന് പറഞ്ഞ് സാമന്തസാവിത്രിയെ പോലെ ഞാനും ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു! തുറന്ന് പറഞ്ഞ് സാമന്ത

    English summary
    allegations against rajinikanth's kaala movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X