»   » മണിച്ചിത്രത്താഴ് കോപ്പിയടിച്ചതാണെന്ന വാദത്തെ പൊളിച്ചടുക്കി സംവിധായകന്‍ ഫാസില്‍ !!

മണിച്ചിത്രത്താഴ് കോപ്പിയടിച്ചതാണെന്ന വാദത്തെ പൊളിച്ചടുക്കി സംവിധായകന്‍ ഫാസില്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങി 25 വര്‍ഷം പിന്നിടുന്നതിനിടയിലാണ് പുതിയ ആരോപണവുമായി അശ്വതി തിരുനാള്‍ രംഗത്തു വന്നത്. തന്‍റെ നോവലായ വിജനവീഥി കോപ്പിയടിച്ചതാണ് സിനിമയെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത പെട്ടെന്ന് പ്രചരിക്കുകയും ചെയ്തു. വിവാദങ്ങള്‍ മുറുകുന്നതിനിടയില്‍ സംഭവത്തിന് മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രമുഖരും രംഗത്തെത്തിയിരുന്നു.

മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് ചിത്രത്തിലെ ഓരോ രംഗങ്ങളും. 1993 ലാണ് ചിത്രം പുറത്തിറഹ്ങിയത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായ ശോഭനയ്ക്ക് ഈ ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. കോപ്പിയിച്ചതാണ് തന്‍രെ ചിത്രമെന്നുള്ള വാദത്തിന് കൃത്യമായ മറുപടിയുമായി സംവിധായകന്‍ ഫാസില്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇരട്ട വ്യക്തിത്വത്തെ അടിസ്ഥാനമാക്കി മുന്‍പും സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്

മണിച്ചിത്രത്താഴ് എന്ന തന്‍റെ സിനിമ ഇറങ്ങുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആല്‍ഫ്രഡ് ഹിച്ച് കോക്കിന്‍റെ സൈക്കോ ഇറങ്ങുന്നത്. അതു പോലെ തന്നെ താന്‍ സിനിമയിലെത്തുന്നതിനും മുന്‍പ് തന്നെ ചുവന്ന സന്ധ്യകള്‍, രാജാങ്കണം തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഇരട്ട വ്യക്തിത്വമായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.

മണിച്ചിത്രത്താഴ് വേഷം മാറിയതാണ് അന്യന്‍ എന്ന് പറഞ്ഞാല്‍ അംഗീകരിക്കുമോ

മണിച്ചിത്രത്താഴ് ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്യന്‍ എന്ന സിനിമ പുറത്തിറങ്ങിയത്. മള്‍ട്ടിപ്പിള്‍ പേഴ്സാണിലിറ്റിയായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. തന്‍റെ സിനിമയുടെ കോപ്പിയടിയാണ് ആ ചിത്രമെന്ന് പറഞ്ഞാല്‍ ആരെങ്കിലും അംഗീകരിക്കുമോയെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്.

ഒരേ പ്രമേയത്തില്‍ സിനിമകള്‍ എടപുത്താല്‍ അതെല്ലാം കോപ്പിയടിയാണോ

ഒരേ പ്രമേയത്തെ അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അനിയത്തിപ്രാവില്‍ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ക്കുന്നുണ്ട്. എന്നുവെച്ച് അത് ഷേക്സ്പിയറിന്‍രെ റോമിയോ ആന്‍ഡ് ജൂലിയറ്റ് വേഷം മാറി വന്നതാണെന്ന് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

മണിച്ചിത്രത്താഴ് ഉണ്ടായത് ഇങ്ങനെയാണ്

ബാധ ഒഴിപ്പിക്കലും പാരാസൈക്കോളജിയും മന്ത്രവാദവുമൊക്കെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാര്യമാണ്. അതിനെ മുന്‍നിര്‍ത്തി പ്രമേയമാക്കി തങ്ങളുടേതായ രീതിയില്‍ സിനിമയെടുക്കുകയാണ് ചെയ്തതത്. മധു മുട്ടത്തിന്‍രെ പ്രതിഭയും ഭാവനയും ഉണര്‍ന്നപ്പോള്‍ സിനിമ പിറന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിജനവീഥിയെക്കുറിച്ച് അറിയില്ല

1960 മുതല്‍ സാഹിത്യലോകത്തോട് താല്‍പ്പര്യമുള്ള താനോ മധു മുട്ടമോ വിജനവീഥി വായിച്ചിട്ടില്ലെന്നും സംവിധായകന്‍ ഫാസില്‍ വ്യക്തമാക്കി. 1983 ല്‍ കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ച് വിജനവീഥി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നാണ് അശ്വതി തിരുനാള്‍ ആരോപിച്ചത്.

വര്‍ഷങ്ങള്‍ക്കു ശേഷം ആരോപണവുമായി രംഗത്ത്

മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ്. നാഗവല്ലിയും ഗംഗയും സണ്ണിയുമൊന്നും അത്ര പെട്ടെന്ന് മറന്നു പോകുന്ന കഥാപാത്രങ്ങളുമല്ല. മുന്‍പും പല തരത്തിലുള്ള ആരോപണം ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു.1983 ല്‍ പുറത്തിറങ്ങിയ തന്റെ നോവലായ വിജനവീഥിയില്‍ നിന്നാണ് മണിച്ചിത്രത്താഴ് പകര്‍ത്തിയതെന്ന ആരോപണവുമായി നോവലിസ്റ്റ് അശ്വതി തിരുനാളാണ് രംഗത്ത് വന്നിട്ടുള്ളത്.

English summary
Fazil's reply regarding with Manichithrathazhu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam