»   » പൃഥ്വി ഒരിക്കലും അങ്ങനെ ചെയ്യില്ല.. ഇത് കുറച്ചു ക്രൂരമാണ്.. കൂടുതല്‍ വെളിപ്പെടുത്തല്‍!

പൃഥ്വി ഒരിക്കലും അങ്ങനെ ചെയ്യില്ല.. ഇത് കുറച്ചു ക്രൂരമാണ്.. കൂടുതല്‍ വെളിപ്പെടുത്തല്‍!

Posted By: Nihara
Subscribe to Filmibeat Malayalam

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നത്. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. പ്രചാരണങ്ങള്‍ക്ക് ഒടുവില്‍ വിശദീകരണവുമായി സംവിധായിക തന്നെ രംഗത്തെത്തിയിരുന്നു.

ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?

ബച്ചന്റെ പിറന്നാളിന് ഐശ്വര്യ പാര്‍ട്ടി ഒരുക്കിയിരുന്നു.. ജയ ബച്ചനാണ് വേണ്ടെന്നു വെച്ചത്.. കാരണം??

പൃഥ്വിരാജിന്‍രെ ഡേറ്റിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസാനിച്ചുവെന്നും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബര്‍ 18 ന് ആരംഭിക്കുമെന്നും റോഷ്‌നി ദിനകര്‍ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്. ഈ സംഭവത്തെക്കുറിച്ചുള്ള പ്രതികരണവുമായി ചിത്രത്തിലെ നായികയായ പാര്‍വതി രംഗത്തെത്തിയിട്ടുണ്ട്.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍

മൈ സ്റ്റോറിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാര്‍വതി പറയുന്നു. ചിത്രത്തില്‍ പൃഥ്വിയുടെ നായികയായെത്തുന്നത് പാര്‍വതിയാണ്.

സംഘടനയുടെ തീരുമാനമൊന്നുമല്ല

താന്‍ കൂടി അംഗമായിട്ടുള്ള സംഘടനയുടെ ഭാഗത്ത് നിന്നുള്ള തീരുമാനത്തെക്കുറിച്ചല്ല താന്‍ പറയുന്നത്. വ്യക്തിപരമായാണ് ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതെന്നും താരം പറയുന്നു.

റിപ്പോര്‍ട്ടുകള്‍ ശരിയല്ല

റിപ്പോര്‍ട്ടുകളില്‍ പറയുന്ന പോലയുള്ള കാര്യങ്ങളല്ല സംഭവിച്ചത്. അത് തെളിയിക്കാന്‍ തങ്ങള്‍ക്ക് കഴിയും. ചിത്രവുമായി പൃഥ്വി സഹകരിച്ചില്ലെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല

മൈ സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോഴും പൃഥ്വിരാജ് പ്രതികരിച്ചിരുന്നില്ല. വിവാദങ്ങളില്‍ നിന്നും മൗനം പാലിക്കുകയായിരുന്നു ചെയ്തത്. എതിരാളികളാവട്ടെ ഇത് താരത്തിനെതിരായുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്തുവെന്ന തരത്തില്‍ ആരാധകര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

സ്ത്രീകള്‍ക്കെതിരെ മാത്രമല്ല

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അന്യായങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന താന്‍ അനാവശ്യമായി ഒരു പുരുഷനെ കുറ്റപ്പെടുത്തുന്നതിനെതിരെയും സംസാരിക്കുമെന്നും പാര്‍വതി വ്യക്തമാക്കുന്നു.

സഹകരിച്ചില്ലെന്ന വാര്‍ത്ത തെറ്റാണ്

ചിത്രവുമായി താരങ്ങള്‍ സഹകരിച്ചില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് തെറ്റാണ്. ചിത്രത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. ഡേറ്റിന്‍റെ കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.

പൃഥ്വി ഡേറ്റ് നല്‍കിയില്ലെന്നത് വിശ്വസിക്കാനാവില്ല

ചിത്രത്തിന് വേണ്ടി പൃഥ്വി ഡേറ്റ് നല്‍കിയില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമാണ്. അടിസ്ഥാനമില്ലാതെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ആരൊക്കെയോ മനപൂര്‍വ്വം പ്രചരിപ്പിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടെയെന്നും താരം പറയുന്നു.

പൃഥ്വിരാജ് വ്യക്തത വരുത്തിയിരുന്നു

ഡേറ്റിന്റെ കാര്യത്തില്‍ പൃഥ്വിരാജ് നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. ആദ്യ ഷെഡ്യൂളിന് ശേഷമുണ്ടായ സാമ്പത്തിക പ്രശ്‌നമാണ് ഡേറ്റ് നീണ്ടുപോകാന്‍ കാരണമായതെന്ന് മണിയന്‍പിള്ള രാജുവും വ്യക്തമാക്കി. പാര്‍വതിയുടെ അച്ഛനായാണ് അദ്ദേഹം ഈ ചിത്രത്തില്‍ വേഷമിടുന്നത്.

English summary
In an interaction with Sify, Parvathy is quoted saying, “These allegations are completely false and we can prove that. This is brutal. Prithvi has maintained a dignified silence. But I believe bullying in any form is wrong. If I speak up against injustices to women, why shouldn’t I speak up for a man who has been wronged.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam